Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളയിൽ കുരുക്ക്​...

മാളയിൽ കുരുക്ക്​ മുറുകുന്നു; റോഡുകളുടെ വീതിക്കുറവും അനധികൃത പാർക്കിങ്ങും വിനയാകുന്നു

text_fields
bookmark_border
മാള: റോഡുകളുടെ വീതിക്കുറവും അനധികൃത പാർക്കിങ്ങും മൂലം മാളയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഏതാനും വാഹനങ്ങള്‍ ഒരുമിച്ചുവന്നാല്‍ ഗതാഗതം താറുമാറാകുന്ന അവസ്ഥയാണ്. മേഖലയിലെ പ്രധാന ടൗണായ മാളയിലെ ഒരു റോഡിന് പോലും ആവശ്യത്തിന് വീതിയില്ല. ടൗണി‍​െൻറ ഹൃദയഭാഗത്ത് കൂടെ കടന്നുപോകുന്ന കൊടകര-കൊടുങ്ങല്ലൂര്‍ റോഡ്, പോസ്റ്റ് ഒാഫിസ് റോഡ്, കെ.കെ റോഡ്, മാള-ആലുവ റോഡ്, മാള-പുത്തന്‍ചിറ റോഡ്, നെയ്തക്കുടി റോഡ്, പൊലീസ് സ്റ്റേഷന്‍- -പൂപ്പത്തി റോഡ് എന്നിവയെല്ലാം വളരെ ഇടുങ്ങിയതാണ്. ഇതില്‍ കൊടകര--കൊടുങ്ങല്ലൂര്‍ റോഡ് വീതികൂട്ടാൻ ടൗണില്‍ സ്ഥലം ഏറ്റെടുത്തെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ടൗണില്‍ സാധന സാമഗ്രികള്‍ വാങ്ങാനെത്തുന്നവരും മറ്റുള്ളവരും കാണുന്നിടത്തെല്ലാം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. സ്വതവേ വീതി കുറഞ്ഞ റോഡി‍​െൻറ ഇരുഭാഗങ്ങളിലും ഇത്തരത്തിലുള്ള വാഹന പാര്‍ക്കിങ് മൂലം രൂക്ഷമായ കുരുക്കാണ് ഇടക്കിടെ ഉണ്ടാകുന്നത്. ബസുകള്‍ക്ക് സ്റ്റാൻഡിൽ കയറാൻ പോലും പലപ്പോഴും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തടസ്സമാണ്. ഇതെല്ലാം ശ്രദ്ധയില്‍ പെട്ടാലും പൊലീസി‍​െൻറ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാകാറില്ല. വീതി കുറഞ്ഞ റോഡ് ജലനിധി പദ്ധതിക്കായി വെട്ടിപ്പൊളിച്ചിട്ടതും കൂനിന്മേല്‍ കുരുപോലെയായിട്ടുണ്ട്. ഇതി‍​െൻറ കൂടെ ജലനിധി പൈപ്പുകള്‍ പൊട്ടുന്നത് കൂടിയാകുമ്പോള്‍ വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കുമുണ്ടാകുന്ന ദുരിതം ഇരട്ടിയാണ്. പല വ്യാപാര സ്ഥാപനങ്ങളുടെയും വില്‍പന സാമഗ്രികളും മറ്റും റോഡിലേക്ക് തള്ളിനില്‍ക്കുന്നതും ദുരിതം സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് അടിയന്തര ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story