Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടതി വിധിയെപ്പറ്റി...

കോടതി വിധിയെപ്പറ്റി അറിയില്ലെന്ന്

text_fields
bookmark_border
കരൂപ്പടന്ന: ഹജ്ജ് കേസുമായി ബന്ധപ്പെട്ട കോടതി വിധിയെക്കുറിച്ച് അറിയില്ലെന്ന് വെള്ളാങ്ങല്ലൂരിൽ അൽ ബദർ എന്ന പേരിൽ ട്രാവൽസ് നടത്തുന്ന കടലായി അഷറഫ് മൗലവി അറിയിച്ചു. 13 ലക്ഷം രൂപ വാങ്ങിയിട്ടും ഹജ്ജിന് കൊണ്ടുപോയില്ലെന്ന് കാണിച്ച് ഊരകം പൊട്ടുചിറ മുസ്ലിം വിട്ടീൽ മുഹമ്മദാലി നൽകിയ പരാതിയിൽ അഷറഫ് മൗലവിക്കെതിരെ ജപ്തി നടത്താൻ ഇരിങ്ങാലക്കുട സബ് ജഡ്ജി ഉത്തരവിട്ടതായി വാർത്ത വന്നിരുന്നു. മുഹമ്മദാലിയെ അറിയുകയല്ലാതെ അദ്ദേഹത്തെ കൊണ്ടുപോകാമെന്ന് പറയുകയോ പൈസ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് അഷറഫ് മൗലവി പറഞ്ഞു. കോടതിയിൽനിന്ന് നോട്ടീസോ സമൻസോ ലഭിച്ചിട്ടില്ല. 2016ൽ ഹജ്ജിന് വേണ്ടി താൻ പൈസ വാങ്ങിയശേഷം കൊണ്ടുപോകാൻ സാധിക്കാത്തവർക്ക് ആസമയത്തുതന്നെ മുഴുവൻ പൈസയും തിരിച്ചുകൊടുത്തതാണെന്നും അഷറഫ് മൗലവി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story