Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒന്നര ലക്ഷം രൂപയുമായി...

ഒന്നര ലക്ഷം രൂപയുമായി ശീട്ടുകളി സംഘം പിടിയിൽ

text_fields
bookmark_border
വരന്തരപ്പിള്ളി: വേപ്പൂരില്‍ പണം വെച്ച് ശീട്ടുകളിച്ച സംഘം പിടിയിൽ. കിഴക്കൂടന്‍ ജയരാജി​െൻറ വീടി​െൻറ ടെറസിൽനിന്ന് പത്തംഗ സംഘത്തെയാണ് വരന്തരപ്പിള്ളി പൊലീസ് പിടികൂടിയത്. ഒന്നര ലക്ഷം രൂപയും പിടികൂടി. പുതുക്കാട് സി.ഐ എസ്.പി. സുധീരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വീട്ടുടമ ജയരാജ്, പുതുക്കാട് കോച്ചക്കാടന്‍ റിജോ, വാസുപുരം കോരപ്പത്ത് രാജേഷ്, മുപ്ലിയം മൂലക്കാട്ടില്‍ രതീഷ്, ചിറ്റിശ്ശേരി കുണ്ടേപറമ്പില്‍ സുഭീഷ്, മണലൂര്‍ കുന്നത്തുള്ളി ജയപ്രകാശ്, കൊക്കാല ചെറുവത്തൂര്‍ ബൈജു, നന്തിപുലം മംഗലന്‍ ഡേവീസ്, നെല്ലിക്കുന്ന് ഒല്ലൂക്കാരന്‍ ആൻറണി, മറവാഞ്ചേരി മുഴിങ്ങാട്ടിപറമ്പില്‍ സുരേഷ് എന്നിവരാണ് പിടിയിലായത്. അതിനിടെ, പൊലീസിനെ കണ്ട് െടറസില്‍നിന്ന് ചാടിയ റിജോക്ക് പരിക്കേറ്റു. വരന്തരപ്പിള്ളി എസ്‌.ഐ പി. വിഷ്ണു, സി.പി.ഒമാരായ ഷെമീര്‍, ദീപക്, ഷാജഹാന്‍, ഷെമീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story