Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതഴപ്പായ നെയ്ത്ത്...

തഴപ്പായ നെയ്ത്ത് തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: തഴപ്പായ നെയ്ത്ത് തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. തഴപ്പായ നെയ്ത്ത് തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.ജി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.പി. ജെസി പതാക ഉയർത്തി. ജില്ല സെക്രട്ടറി എം.എ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ എം.എൻ. രാമകൃഷ്ണൻ, മിനി ഷാജി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഒ.സി. ജോസഫ് എന്നിവർ സംസാരിച്ചു. കെ.സി. ശിവരാമൻ സ്വാഗതവും സി.പി. എലിസബത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.ജി. ശിവാനന്ദൻ (പ്രസി.), എം.എ. അനിൽകുമാർ (സെക്ര.), സി.പി. എലിസബത്ത് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story