Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാവറട്ടി സ്‌റ്റേഷനിലെ...

പാവറട്ടി സ്‌റ്റേഷനിലെ മുഴുവൻ ​െപാലീസുകാ​െരയും പിരിച്ചുവിടണം ^വി.എം. സുധീരൻ

text_fields
bookmark_border
പാവറട്ടി സ്‌റ്റേഷനിലെ മുഴുവൻ െപാലീസുകാെരയും പിരിച്ചുവിടണം -വി.എം. സുധീരൻ വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിലെ വിനായകി​െൻറ മരണത്തിന് ഉത്തരവാദികളായ െപാലീസുകാരെ സസ്പെൻഡ് ചെയ്യുകയല്ല എസ്.ഐ ഉൾപ്പെടെ പാവറട്ടി െപാലീസ് സ്‌റ്റേഷനിലെ മുഴുവൻ െപാലീസുകാെരയും പിരിച്ചുവിടുകയാണ് വേണ്ടതെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. വിനായകിനെ മർദിച്ചവർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്ത് പരമാവധി ശിക്ഷ നൽകുകയാണ് വേണ്ടത്. കുറ്റക്കാരായ െപാലീസുകാരെ പുറത്താക്കിയില്ലെങ്കിൽ സർവിസിൽ ഇരുന്ന് മർദനവും കുറ്റകൃത്യവും തുടരും. എന്ത് കുറ്റം ചെയ്താലും സർക്കാർ ഇവരെ സംരക്ഷിക്കും. വിനായകി​െൻറ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും സഹോദരന് സർക്കാർ ജോലി നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. െപാലീസുകാർക്കെതിരെ പരാതി നൽകാൻ എത്തിയ പിതാവ് കൃഷ്ണൻകുട്ടിയെ കാണാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, നേതാക്കളായ അബ്ദുസ്സലാം, അനിൽ പുളിക്കൽ, സി.എം. നൗഷാദ്, ഉണ്ണികൃഷ്ണൻ, ഇർഷാദ് ചേറ്റുവ എന്നിവരും സുധീരനൊപ്പം ഉണ്ടായിരുന്നു. പടം
Show Full Article
TAGS:LOCAL NEWS 
Next Story