Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭൂമി...

ഭൂമി ​ൈകയേറിയിട്ടില്ലെന്ന്​ ബോധ്യപ്പെടുത്തണമെന്ന്​ ഡി സിനിമാസിനോട്​ കലക്ടർ

text_fields
bookmark_border
തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപിന് കലക്ടറുടെ നോട്ടീസ്. പുറമ്പോക്ക് കൈയേറിയിട്ടില്ലെന്നും അളവില്‍ ഒന്നര സ​െൻറ് മാത്രമാണ് അധികമുള്ളതെന്നും കാണിച്ച് കഴിഞ്ഞദിവസം ജില്ല സര്‍വേ സൂപ്രണ്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഡി സിനിമാസിനാണെന്ന് വ്യക്തമാക്കി കലക്ടർ നോട്ടീസ് പുറപ്പെടുവിച്ചത്. അധികമുള്ള സ്ഥലം സർവേ നമ്പർ 681/ഒന്നിൽനിന്ന് കണ്ണമ്പുഴ ദേവസ്വത്തിന് 681/ മൂന്ന് ആയി പണ്ടാരവക വെറുമ്പാട്ടമായി പതിച്ചുകൊടുത്ത 0.0708 ഹെക്ടർ സ്ഥലത്തുനിന്ന് 0.0043 ഹെക്ടർ സ്ഥലം ദിലീപ് അനധികൃതമായി കൈവശംവെച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനം രൂപവത്കൃതമായതിന് ശേഷം 1957ലെ ലാൻഡ് കൺസർവെൻസി ആക്ട് പ്രകാരം പുറമ്പോക്ക് ഇനമായി പറഞ്ഞ ഭൂമികളിൽ ഈ ഭൂമി ഒഴിവാക്കിയിട്ടുള്ളതിനാൽ പുറമ്പോക്ക് ഭൂമിയായി കരുതാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. ഡി സിനിമാസ് നിൽക്കുന്ന ഭൂമി ഇത്തരത്തിൽ വെറുമ്പാട്ട ഭൂമിയാണെന്നായിരുന്നു ജില്ല സർവേ സൂപ്രണ്ടി​െൻറ റിപ്പോർട്ട്. സമാന റിപ്പോർട്ടാണ് നേരത്തേ റവന്യൂ വകുപ്പും മുൻ കലക്ടർ എം.എസ്. ജയയും നൽകിയിരുന്നത്. കഴിഞ്ഞദിവസം ഭൂമി ൈകയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന വാദത്തിൽ ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകരോടും പരാതിക്കാരനോടും കലക്ടര്‍ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. അടുത്തമാസം 14ന് ഇതുസംബന്ധിച്ച അന്തിമവാദത്തിന് രേഖകൾ എത്തിക്കാനാണ് കലക്ടറുടെ നിർദേശം. രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവയിൽ ദിലീപി‍​െൻറ വീട്ടിലേക്കും നോട്ടീസ് നേരിട്ട് നൽകി നടപടികൾ സ്വീകരിക്കാനാണ് കലക്ടർ നിർദേശിച്ചിരിക്കുന്നത്. മതിയായതും വ്യക്തമായതുമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാതിക്കാരുടെ വാദം പരിഗണിക്കുമെന്നും കലക്ടർ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story