Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാണ വിഭവങ്ങളുമായി...

ഒാണ വിഭവങ്ങളുമായി ബി.എസ്​.എൻ.എൽ

text_fields
bookmark_border
തൃശൂർ: ഒാണവിഭവങ്ങളുമായി ബി.എസ്.എൻ.എൽ ഉപഭോക്താക്കളുടെ മുന്നിലേക്ക്. 'ഒാണം പ്ലാൻ -44' തൃശൂർ പ്രിൻസിപ്പൽ ജനറൽ മാനേജർ സി. രാജേന്ദ്രൻ എം.പിമാരായ ഇന്നെസൻറിനും സി.എൻ. ജയദേവനും നൽകി ഉദ്ഘാടനം ചെയ്തു. ഒരുവർഷ കാലാവധിയോടുകൂടിയ ഇൗ പ്ലാനിൽ കോളുകൾക്ക് സെക്കൻഡിന് ഒരു പൈസയാണ് നിരക്ക്. 188 രൂപക്ക് 220 രൂപ സംസാര മൂല്യം, ഒരു ജി.ബി ഡാറ്റയും 14 ദിവസത്തേക്ക് ലഭിക്കുമ്പോൾ 289 രൂപക്ക് 340 രൂപ സംസാരമൂല്യവും ഒരു ജി.ബി ഡാറ്റയും 28 ദിവസത്തേക്കും 389 രൂപക്ക് 460 രൂപ സംസാരമൂല്യവും ഒരു ജി.ബി ഡാറ്റയും 30 ദിവസത്തേക്കും ലഭ്യമാണ്. ബി.എസ്.എൻ.എൽ വോയ്സ് എസ്.ടി.വികളും എസ്.എം.എസ് എസ്.ടി.വികളും കോംബോ വൗച്ചറുകളും കേരളത്തിലും കേരളത്തിന് പുറത്തും ഉപയോഗിക്കാം. വിവിധ ടോപ് അപ് / റീ ചാർജ് കൂപ്പണുകൾക്ക് ഒാണം ഒാഫറായി മുഴുസമയം സംസാരമൂല്യവും ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story