Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണത്തല നാഗയക്ഷി...

മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവർന്നു

text_fields
bookmark_border
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ഒരു ഭണ്ഡാരം മോഷ്ടാവ് എടുത്തുകൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചെ ശാന്തിമാര്‍ നട തുറക്കാന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ നാഗയക്ഷിയുടെയും ഉപദേവതയായ വിഷ്ണുമായയുടെയും ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. ഭൈരവ പ്രതിഷ്ഠയുടെ സമീപത്ത് സ്ഥാപിച്ച ചെറിയ ഭണ്ഡാരമാണ് നഷ്ടപ്പെട്ടത്. മോഷണം നടന്ന മൂന്ന് ഭണ്ഡാരങ്ങളിലായി ആകെ 10,000ത്തിലേറെ രൂപയുണ്ടാകാമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കുന്നത്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു. ക്ഷേത്രത്തിനോട് ചേര്‍ന്ന് തെക്കുപടിഞ്ഞാറുഭാഗത്തെ മോട്ടോര്‍ വര്‍ക്ക്‌ഷോപ്പിന് സമീപത്തുനിന്നായി ഒരു ചുറ്റികയും ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ വീട്ടുവളപ്പില്‍നിന്ന് ഒരു പിക്കാസും കണ്ടെടുത്തു. കവര്‍ച്ചക്ക് ഉപയോഗിച്ചവയാണ് ഇവയെന്ന് കരുതുന്നു. ക്ഷേത്രത്തിന് സമീപത്ത് ഒരു ജോഡി ചെരിപ്പും ഉപേക്ഷിച്ചനിലയില്‍ കണ്ടെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു. െപാലീസ് അന്വേഷണമാരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story