Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാതിപ്രശ്‌നത്തെ...

ജാതിപ്രശ്‌നത്തെ അംഗീകരിക്കാത്തവരുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട ^ദിവ്യ ഭാരതി

text_fields
bookmark_border
ജാതിപ്രശ്‌നത്തെ അംഗീകരിക്കാത്തവരുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട -ദിവ്യ ഭാരതി തൃശൂർ: മാര്‍ച്ച് മുതല്‍ ഇന്നുവരെ 'കക്കൂസ്' എന്ന തോട്ടിപ്പണിക്കാരുടെ കാര്യം സംസാരിക്കുന്ന ഡോക്യുമ​െൻററിയുടെ 50 പ്രദര്‍ശനങ്ങളാണ് തമിഴ്‌നാട്ടില്‍ തടഞ്ഞതെന്ന് സംവിധായിക ദിവ്യ ഭാരതി. തൃശൂരിൽ നടക്കുന്ന മഴവിൽ മേളയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഒരു വര്‍ഷത്തിനുള്ളില്‍ ശുചിത്വജോലിയിലുള്ള 27 പേരാണ് മരിച്ചത്. എങ്ങനെയൊക്കെ തീട്ടം കോരാം എന്നു മാത്രമാണ് നിയമത്തിലുമുള്ളത്. മാത്രമല്ല, തോട്ടിപ്പണിയെക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ ജാതിപ്രശ്‌നമായി കരുതുന്നതേയില്ല. അതൊരു തൊഴില്‍ പ്രശ്‌നമായി മാത്രമാണ് കാണുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ ഫിലിം സെന്‍സര്‍ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. 2350 ഫോണ്‍ കോളുകളാണ് എനിക്ക് വന്നത്. എല്ലാം ഭീഷണിപ്പെടുത്തുന്നവയായിരുന്നെന്ന് ദിവ്യ പറഞ്ഞു. കക്കൂസ് പടം പല്ലര്‍ ജാതിയെ മോശമായി അവതരിപ്പിക്കുന്നു. ഇന്ത്യന്‍ അഖണ്ഡതക്ക് എതിര്. നക്‌സലൈറ്റ് ബന്ധവും ദിവ്യക്ക് എന്നെല്ലാമായിരുന്നു പരാതിയിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story