Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണമിടപാട്​: സ്വകാര്യത...

പണമിടപാട്​: സ്വകാര്യത സംരക്ഷിക്കാൻ ബദൽ സംവിധാനം വേണം –ആർ.ബി.​െഎ സമിതി

text_fields
bookmark_border
മുംബൈ: വ്യക്തികളുടെയും കുടുംബത്തി​െൻറയും പണമിടപാട് വിവരങ്ങൾ സ്വകാര്യതയുടെ പരിധിയിൽ വരുന്നതിനാൽ സംരക്ഷിക്കാൻ ബദൽ സംവിധാനങ്ങൾ വേണമെന്ന ആവശ്യവുമായി റിസർവ് ബാങ്ക് സമിതി. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അവകാശാധിഷ്ഠിത വിവരസംരക്ഷണ സംവിധാനത്തി​െൻറ പ്രാധാന്യം ഹൗസ് ഹോൾഡ് ഫിനാൻസ് സമിതി ഉൗന്നിപറഞ്ഞത്. ഇപ്പോഴുള്ള വിവരസംരക്ഷണത്തിൽനിന്ന് വ്യത്യസ്തമായ സംവിധാനം ഒരുക്കണം. സാമ്പത്തിക സ്ഥിരതക്കും വികസനത്തിനുമുള്ള കൗൺസിൽ ഉപസമിതിയുമായി ചർച്ച നടത്തിയശേഷമാണ് ആർ.ബി.െഎ 2016 ഏപ്രിലിൽ ഹൗസ് ഹോൾഡ് ഫിനാൻസ് സമിതിക്ക് രൂപംനൽകിയത്. സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്ന് മണിക്കൂറുകൾക്കകമാണ് സമിതിയുടെ റിപ്പോർട്ട് ആർ.ബി.െഎ പുറത്തുവിട്ടത്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ ബാങ്കിങ് മേഖലയിൽ ശക്തമായ സംവിധാനം വേണം. അക്കൗണ്ട് ഉടമകളുടെ ഇടപാടു വിവരങ്ങൾ സ്വകാര്യമായിതന്നെ സംരക്ഷിക്കപ്പെടണം. ബദൽ സാേങ്കതിക മാർഗങ്ങൾ ഉപയോഗിച്ച് മുഴുവൻ വിവരങ്ങളും സ്വകാര്യമായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി സാേങ്കതിക വിദഗ്ധരെ നിയോഗിക്കണം. സ്വകാര്യതയുടെ പുതിയ ചട്ടക്കൂട് തയാറാക്കുന്നതിന് ഡാറ്റ കമീഷണർ തസ്തിക ഉണ്ടാക്കുകയും ചുമതലകൾ നൽകുകയും വേണം– സമിതി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story