Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തിൽ...

കേരളത്തിൽ ദലിതർക്കെതിരെ ആക്രമണം വർധിക്കുന്നു ^ദേശീയ പട്ടികജാതി കമീഷന്‍

text_fields
bookmark_border
തൃശൂര്‍: കേരളത്തില്‍ ദലിത് വിഭാഗങ്ങൾക്കുനേരെ കൊലപാതകം അടക്കമുള്ള ആക്രമണവും പീഡനവും വർധിക്കുകയാണെന്ന് ദേശീയ പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ രാം ശങ്കര്‍ ഖതേരിയ. ദലിത് വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് താൽപര്യമില്ല. ആക്രമണങ്ങള്‍ നിയന്ത്രിക്കാൻ നടപടി എടുക്കുന്നില്ല. കേരളത്തിലെ ദലിത് പീഡനങ്ങൾ സംബന്ധിച്ച് രാഷ്ര്ടപതിക്ക് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദലിത് വിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ കമീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. കേരളത്തില്‍നിന്ന് ഇതേക്കുറിച്ച് നിരവധി പരാതി ലഭിക്കുന്നുണ്ട്. ജനങ്ങളുടെ പൊതുവികാരം കേരളത്തില്‍ രാഷ്ര്ടപതി ഭരണം വേണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകനും പങ്കെടുത്തു. ജീവനൊടുക്കിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകി​െൻറയും മുക്കാട്ടുകരയിൽ ഉത്സവത്തിനിടെ സംഘർഷത്തിൽ കുത്തേറ്റ് മരിച്ച നിർമലി​െൻറയും വീട് കമീഷൻ സന്ദർശിച്ചു. വിനായകി​െൻറയും നിര്‍മലി​െൻറയും അമ്മമാര്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷനും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നൽകാൻ അടിയന്തര നടപടി എടുക്കണമെന്ന് കമീഷൻ സർക്കാറിനോട് ശിപാർശ ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story