Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈ പന്ത്രണ്ടുകാരിക്ക്...

ഈ പന്ത്രണ്ടുകാരിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജനനം മുതൽ നിരവധി ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് ആത്മിക വളർന്നത്. കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ ഇൗ പെൺകുട്ടി 12 വയസ്സിനിടെ മൂത്രാശയ സംബന്ധമായ രോഗത്തിന് ആറ് ശസ്ത്രക്രിയകൾക്കാണ് വിധേയയായത്. വേട്ടയാടുന്ന രോഗത്തിൽനിന്ന് പൂർണമായും മുക്തയാകാൻ ഈ കുരുന്നിന് ഒരു വലിയ ഓപറേഷൻകൂടി വേണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പേക്ഷ, ആശാരിയായ പിതാവിന് താങ്ങാനാവുന്നതിലുമപ്പുറമാണ് മകളുടെ ചികിത്സക്ക് വേണ്ടിവരുന്ന െചലവ്. ഇതുവരെയുള്ള ചികിത്സക്കായി ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. ഇപ്പോൾ വാടക വീട്ടിലാണ് താമസം. അതിനിടെ ആത്മികയുടെ മാതാവ് ചിത്രാദേവിയുടെ ആകസ്മിക മരണം കുടുംബത്തെ തളർത്തി. കഴിഞ്ഞ ജൂലൈ 10ന് വീട്ടിൽ കുഴഞ്ഞുവീണായിരുന്നു മരണം. കവിതയും നൃത്തവുമെല്ലാമായി മികച്ച കലാകാരികൂടിയായ ആത്മികക്ക് കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും കൈകോർത്ത് അര ലക്ഷം നൽകി. ഇനിയും ഏറെ തുക ആവശ്യമുള്ളതിനാൽ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ആത്മിക ചികിത്സ സഹായ നിധി രൂപവത്കരിച്ചു. എസ്.ബി.െഎ കൊടുങ്ങല്ലൂർ, അക്കൗണ്ട് നമ്പർ: 37024761704, െഎ.എഫ്.എസ് കോഡ് -എസ്.ബി.െഎ.എൻ. 0070169. ഫോൺ: 89219 35759, 94964 15632.
Show Full Article
TAGS:LOCAL NEWS 
Next Story