Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎട്ടുലക്ഷം രൂപയുടെ...

എട്ടുലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങളുമായി ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
തൃശൂർ: നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ഏക്റമൊണ്ടലാണ് (41) പിടിയിലായത്. 160 കിലോ ഗ്രാം പുകയില ഉൽപന്നങ്ങളും 750 രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. തിരൂർ, വെളപ്പായ, കോലഴി, മുളങ്കുന്നത്തുകാവ് പ്രദേശങ്ങളിൽ വ്യാപകമായി ഇയാൾ ബംഗാൾ ബീഡി വിറ്റ് വരുകയായിരുന്നു. പിടിച്ചെടുത്ത ബീഡിക്ക് ഉദ്ദേശ്യം എട്ടുലക്ഷം രൂപയോളം വില മതിക്കുന്നു. ഓണം സ്പെഷൽ ഡ്രൈവി​െൻറയും വിമുക്തി മിഷ​െൻറയും ഭാഗമായി കോലഴി എക്സൈസ് സംഘം നടത്തിയ ഊർജിതമായി അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ബീഡി വാങ്ങുന്നതിന് മുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും തിരൂർ അമ്പല പരിസരത്തെ പോട്ടോർ റോഡിൽ എത്തിയിരുന്നു. ബുധനാഴ്ച പത്ത് ലക്ഷം വില വരുന്ന ഹാഷിഷും വിദേശ കറന്‍സിയുമായി രണ്ടുപേർ പിടിയിലായിരുന്നു. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ടി.വി. റാഫേലിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എ. രാധാകൃഷ്ണനും പാർട്ടിയുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബു, പ്രിവൻറിവ് ഓഫിസർ എ.ബി. പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്. സജി, പി.പി. കൃഷ്ണകുമാർ, പി. പരമേശ്വരൻ, സി.എൽ. ജെയ്ൻ, വി.എം. ഹരീഷ്, എ.ആർ. നിഖിൽ, ഡ്രൈവർ പി.എസ്. സിജൻ എന്നിവർ ഉൾപ്പെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story