ചിരിയകന്ന മക്കൾക്ക് സാന്ത്വനവുമായി എസ്.പി.സിയുടെ ‘ചിരി

14:14 PM
28/07/2020
P-Vijayan

പത്തനംതിട്ട: ചിരിയകന്ന് പോയിടുന്ന മക്കളേ; ഞങ്ങൾ ചിരിവിടർന്ന പൂക്കളായ് മുന്നിൽ വന്നിതാ...എന്ന ഗാനം ഇനി വിദ്യാർഥികളുടെ കാതുകളിൽ മുഴങ്ങും. ​സ്​റ്റുഡൻറ് പൊലീസ് കാഡറ്റ് സംസ്ഥാന വ്യാപകമായി ‘ചിരി’ പേരിൽ തയാറാക്കിയ മാനസിക ഉല്ലാസ വേദിക്കായി ഐ.ജി പി. വിജയ​​െൻറ നേതൃത്വത്തിൽ കോർ ടീം അംഗങ്ങൾക്കുള്ള ഓൺലൈൻ പരിശീലനം പൂർത്തിയായി. 

കോവിഡ് ഭീതി മൂലം നാലുമാസമായി വീടുകളിൽ കഴിയുന്ന വിദ്യാർഥികളെ​ ഒറ്റപ്പെടലി​​െൻറ വേദനയും ഓൺലൈൻ ക്ലാസി​​െൻറ സമ്മർദവും മാനസിക സംഘർഷങ്ങളിലേക്ക് നയിക്കുന്നതിന്​ പരിഹാരമായാണ്​ ചിരി പദ്ധതി. ഓരോ ജില്ലയിലെയും കാഡറ്റുകളിൽനിന്ന്​ തെരഞ്ഞെടുത്ത 15 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒ.ആർ.സി, ഹോപ് പദ്ധതികളിലെ അംഗങ്ങളുമാണ്​ സംഘത്തിലുള്ളത്​. 

കുട്ടികളുടെ പ്രശ്നങ്ങളുടെ ഗൗരവം അനുസരിച്ച് മ​െൻറർ, സൈക്കോളജിസ്​റ്റ്, സൈകാട്രിസ്​റ്റ് എന്നിവരുടെ ഇടപെടലിലൂടെ പരിഹാരം കാണുകയാണ്​ ലക്ഷ്യം. സമ്മർദമുള്ളവർ 9497900200 നമ്പറിലേക്ക് വിളിക്കുകയേ വേണ്ടൂ. 

ജില്ലയിൽ എസ്.പി.സി നോഡൽ ഓഫിസർ ആർ. പ്രദീപ്കുമാർ, അസി. നോഡൽ ഓഫിസർ ജി. സുരേഷ്കുമാർ, അധ്യാപകരായ ഫിലിപ് ജോർജ്, സുസ്മിത പ്രമോദ്, മഞ്ചു ജേക്കബ് എന്നിവരാണ്​ നേതൃത്വം നൽകുന്നത്​. അടച്ചിടലിനുശേഷം 66 വിദ്യാർഥികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

Loading...
COMMENTS