കോന്നിയിൽ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാൻ പദ്ധതി

  • വകുപ്പുമന്ത്രി പ​ങ്കെടുത്ത്​ ഉന്നതതല യോഗം ചേർന്നു

11:33 AM
05/02/2020

കോ​ന്നി: കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ല​ദൗ​ർ​ല​ഭ്യ​മു​ള്ള എ​ല്ലാ വീ​ട്ടി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കും. കോ​ന്നി​യി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. നി​ർ​മാ​ണ​ത്തി​ലെ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് യോ​ഗം വി​ളി​ച്ച​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും. പ്ര​മാ​ടം വി​ത​ര​ണ ശൃം​ഖ​ല​യു​ടെ രൂ​പ​ക​ൽ​പ​ന ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഭാ​ഗി​ക​മാ​യും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്കും. വി​ശ​ദ​മാ​യ എ​ൻ​ജി​നീ​യ​റി​ങ്​ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കും. 

ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​ന്​ സ​ർ​വേ​ക്ക്​ പി.​പി.​ഡി വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​ന്നി, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലും, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് ഭാ​ഗി​ക​മാ​യും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ന്​ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി​യി​ൽ​നി​ന്ന്​ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 14, 15 വാ​ർ​ഡു​ക​ളി​ൽ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കും. സീ​ത​ത്തോ​ട്-​നി​ല​ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് ന​ബാ​ർ​ഡി​​െൻറ ധ​ന​സ​ഹാ​യ​ത്തോ​ടെ 120 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി. വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി സി​നി സാ​ബു, ജ​ല​വി​ഭ​വ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ശ്രീ​കു​മാ​ർ, സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ മ​ധു, പ​ത്ത​നം​തി​ട്ട എ​ക്സി.​എ​ൻ​ജി​നീ​യ​ർ മ​നു, അ​സി. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ നി​സാ​ർ, പ്രോ​ജ​ക്​​ട്​ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ സ​ബി​ത, അ​ൻ​സി​ൽ, അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ പ്ര​സാ​ദ്, ദി​ലീ​പ്, സു​രാ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Loading...
COMMENTS