ഹെൽമറ്റ്​ ധരിച്ച്​ ബിവറേജസിൽ മദ്യം  മോഷ്​ടിക്കാനെത്തി; തിരിച്ചറിഞ്ഞപ്പോൾ  ഓടി രക്ഷപ്പെട്ടു 

11:28 AM
09/10/2019
പത്തനംതിട്ട ബിവറേജസിൽ ഹെൽമറ്റ്​ ധരിച്ച്​ മദ്യം മോഷ്​ടിച്ചതെന്ന്​ ജീവനക്കാർ സംശയിക്കുന്ന യുവാവ്​

പ​ത്ത​നം​തി​ട്ട: ബി​വ​റേ​ജ​സ്‌ ഔ​ട്ട്‌​ല​റ്റി​ൽ​നി​ന്ന്‌ മ​ദ്യ​ക്കു​പ്പി മോ​ഷ്​​ടി​ച്ച യു​വാ​വ്​ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട മാ​ർ​ക്ക​റ്റി​ന്​ സ​മീ​പ​ത്തെ ബി​വ​റേ​ജ​സ്​ ഔ​ട്ട്‌​ല​റ്റി​ൽ ചൊ​വ്വാ​ഴ്‌​ച ഉ​ച്ച​ക്ക്​ 12.15ഓ​ടെ​യാ​ണ്‌ സം​ഭ​വം. ഈ ​മാ​സം അ​ഞ്ചി​ന്‌ ഇ​യാ​ൾ സെ​ൽ​ഫ്‌ കൗ​ണ്ട​റി​ൽ​നി​ന്ന്‌ മ​ദ്യ​ക്കു​പ്പി മോ​ഷ്‌​ടി​ക്കു​ന്ന​തി​​െൻറ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഹെ​ൽ​മ​റ്റ്​ ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്‌​ച വീ​ണ്ടും ഹെ​ൽ​മ​റ്റ്​ ധ​രി​ച്ച്​ ഇ​യാ​ൾ എ​ത്തിയപ്പോൾ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞു.

പൊ​ലീ​സി​ൽ അ​റി​യി​ക്കാ​ൻ തു​നി​യു​ന്ന​തി​നി​ടെ മോ​ഷ്‌​ടാ​വ്‌ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട്​ ഷോ​പ്പി​ലേ​ക്ക്​ ക​യ​റി വ​ന്ന​വ​രെ ത​ള്ളി​മാ​റ്റി സ​മീ​പ​ത്തെ മ​തി​ൽ ചാ​ടി മാ​ർ​ക്ക​റ്റി​ന്​ പി​റ​കി​ലൂ​ടെ​യാ​ണ്​ ഓ​ടി​​പ്പോ​യ​ത്. പൊ​ലീ​സ്​ സ​മീ​പ​ത്ത്​ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​െ​ണ്ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​ദ്യ ദി​വ​സം 950 ​രൂ​പ വി​ല വ​രു​ന്ന മ​ദ്യ​മാ​ണ്​ മോ​ഷ്​​​ടി​ച്ച​തെ​ന്ന്​ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. അ​ന്ന്​ സ്​​റ്റോ​ക്​ എ​ടു​ത്ത​പ്പോ​ഴാ​ണ്​ മ​ദ്യ​ക്കു​പ്പി ന​ഷ്​​ട​െ​പ്പ​ട്ട​ത്​ അ​റി​ഞ്ഞ​തും തു​ട​ർ​ന്ന്​ കാ​മ​റ പ​രി​ശോ​ധി​ച്ച​തും.

Loading...
COMMENTS