Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട...

പത്തനംതിട്ട നഗരമധ്യത്ത്​ അനധികൃത ഫ്ലാറ്റ്​ നിർമാണം

text_fields
bookmark_border
പത്തനംതിട്ട നഗരമധ്യത്ത്​ അനധികൃത ഫ്ലാറ്റ്​ നിർമാണം
cancel

പ​ത്ത​നം​തി​ട്ട: സ​ക​ല നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി റി​ങ്​ റോ​ഡ​രു​കി​ൽ തോ​ടി​നോ​ട്​ ചേ​ർ​ന്ന് ഫ് ലാ​റ്റ്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. റി​ങ്​​​റോ​ഡി​ൽ ക​ല്ല​റ​ക്ക​ട​വി​ലേ​ക്ക്​ തി​രി​യു​ന്ന പാ​ല​ ത്തി​നു​ സ​മീ​പ​ത്തെ വ​യ​ലി​ലാ​ണ്​​ ഫ്ലാ​റ്റ്​ നി​ർ​മി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.​ നി​ർ​മാ​ണ​ത്തി​നു​ പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ്​ ന​ട​ന്നി​ട്ടു​ള്ള​ത്. ബ​ന്ധ​െ​പ്പ​ട്ട​വ​ർ​ക്ക്​ വ​ൻ തു​ക വാ​രി​യെ​റി​ഞ്ഞാ​ണ്​ ​നി​ർ​മാ​ണ അ​നു​മ​തി വാ​ങ്ങി​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണം.​ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ണ്ണ​ങ്ക​ര തോ​ടി​നോ​ട്​ ചേ​ർ​ന്നാ​ണ്​ ഫ്ലാ​റ്റ്​ നി​ർ​മി​ക്കു​ന്ന​ത്. കോ​ന്നി​യി​​ലെ പ്ര​മു​ഖ ക്വാ​റി ഉ​ട​മ​യു​ടെ സ്​​ഥ​ല​മാ​ണി​ത്​. വ​ൻ​കി​ട ഫ്ലാ​റ്റ്​ നി​ർ​മാ​ണ ക​മ്പ​നി​യാ​ണ്​ സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.

മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്​ കെ​ട്ടി​യ തോ​ടി​​െൻറ സം​ര​ക്ഷ​ണ ഭി​ത്തി​യോ​ട്​ ചേ​ർ​ന്നാ​ണ്​ ഫ്ലാ​റ്റി​​െൻറ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. റോ​ഡി​നോ​ട്​ ചേ​ർ​ന്ന മു​ൻ​വ​ശം പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ച്ച്​ മ​റ​ച്ചാ​യി​രു​ന്നു ആ​ദ്യം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. അ​ടി​ത്ത​റ നി​ർ​മാ​ണ സ​മ​യ​ത്ത്​ ഫ്ലാ​റ്റ്​ നി​ർ​മി​ക്കു​ന്ന​തി​ന്​ യോ​ജി​ച്ച സ്​​ഥ​ല​മ​ല്ലി​തെ​ന്ന്​ ക​െ​ണ്ട​ത്തി​യി​രു​ന്നു. ചെ​റി​യ വി​സ്​​തൃ​തി മാ​ത്ര​മാ​ണു​ള്ള​ത്. ഫ്ലാ​റ്റ്​ നി​ർ​മി​ച്ചാ​ൽ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നും സൗ​ക​​ര്യം ഉ​ണ്ടാ​കി​ല്ല. സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക്​ മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടേ​ണ്ട സ്​​ഥി​തി വ​രും. ഒ​ടു​വി​ൽ ഈ ​മാ​ലി​ന്യം ഒ​ഴു​കി അ​ടു​ത്തു​ള്ള അ​ച്ച​ൻ​കോ​വി​​ലാ​റ്റി​ലാ​കും ചെ​ന്നു​ചേ​രു​ക. പാ​ർ​ക്കി​ങ്​ സൗ​ക​ര്യം ഒ​രു​ക്കാ​ൻ​പോ​ലും ഇ​വി​ടെ സ്​​ഥ​ലം ഇ​ല്ല. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ സ്​​ഥ​ല​മാ​ണി​ത്. അ​ച്ച​ൻ​കോ​വി​ലാ​ർ ​തൊ​ട്ട​ടു​ത്തു​കൂ​ടി​യാ​ണ്​ ഒ​ഴു​കു​ന്ന​ത്. പൊ​തു​വെ ദു​ർ​ബ​ല​പ്ര​ദേ​ശ​വു​മാ​ണ്. നി​ർ​മാ​ണ​സ​മ​യ​ത്ത്​ നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story