കാത്തിരിപ്പ്​ കേന്ദ്രങ്ങളില്ല; പന്തളത്ത്​ വെയിലും മഴയും സഹിച്ച്​ യാത്രക്കാർ

  • എം.​സി റോ​ഡി​ൽ ഗേ​ൾ​സ്​ സ്​​കൂ​ളി​നു മു​ന്നി​ൽ മാ​ത്ര​മാ​ണ്​ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​മു​ള്ള​ത്

10:27 AM
20/05/2019
കാത്തിരിപ്പ്​ കേന്ദ്രമില്ലാത്തി​തിനാൽ എം.സി റോഡിൽ പന്തളം ജങ്​ഷനു വടക്ക് ബസ്​ കാത്തുനിൽക്കുന്നവരുടെ നിര

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​കേ​ന്ദ്ര​ത്തി​ൽ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ പൊ​രി​വെ​യി​ലും പെ​രു​മ​ഴ​യും സ​ഹി​ച്ച് വ​ല​യു​ക​യാ​ണ്. കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും ന​ഗ​ര​സ​ഭ കേ​ട്ട​മ​ട്ടി​ല്ല. മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ സ്​​ഥി​തി തീ​ർ​ത്തും ദു​രി​ത​മാ​കും. 
ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം കൂ​ടു​മ്പോ​ഴെ​ല്ലാം കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ കാ​ര്യം സ​ജീ​വ​മാ​യി ച​ർ​ച്ച ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. ജ​ങ്ഷ​​െൻറ നാ​ലു​ഭാ​ഗ​ത്തും ബ​സ്​​സ്​​റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എം.​സി റോ​ഡി​ൽ ഗേ​ൾ​സ്​ സ്​​കൂ​ളി​നു മു​ന്നി​ൽ മാ​ത്ര​മാ​ണ്​ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​മു​ള്ള​ത്. 

എ​ന്നാ​ൽ, ബ​സ്​​സ്​​റ്റോ​പ് അ​വി​ടെ നി​ന്ന്​ മാ​റ്റി​യ​തോ​ടെ കേ​ന്ദ്രം ഇ​പ്പോ​ൾ നോ​ക്കു​കു​ത്തി​യാ​യി മാ​റി. യാ​ത്ര​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൂ​ടി നി​ൽ​ക്കു​ന്ന​തു​മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നോ ക​ട​ക​ളി​ലേ​ക്കു ക​യ​റു​ന്ന​തി​നോ പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ ക​ട​ക​ളു​ടെ തി​ണ്ണ​ക​ൾ ച​രി​ച്ചു​വാ​ർ​ത്ത്​ ഗ്രി​ല്ലു​ക​ളും സ്​​ഥാ​പി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ പെ​രു​വ​ഴി ത​ന്നെ ശ​ര​ണം. എം.​സി റോ​ഡി​ൽ ജ​ങ്​​ഷ​നു തെ​ക്കും വ​ട​ക്കു​മു​ള്ള പെേ​ട്രാ​ൾ പ​മ്പു​ക​ൾ​ക്കു സ​മീ​പ​മാ​ണ് സ്​​റ്റോ​പ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ബ​സു​ക​ൾ ഇ​ഷ്​​ടാ​നു​സ​ര​ണ​മാ​ണ് നി​ർ​ത്തു​ന്ന​ത്. 

ഒ​രേ​സ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ സ്​​റ്റോ​പ്പി​ൽ എ​ത്തി​യാ​ൽ ഗ​താ​ഗ​ത​ത​ട​സ്സ​വും രൂ​ക്ഷ​മാ​കും. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​യി​ട്ട ബ​സി​നെ മ​റി​ക​ട​ക്കു​മ്പോ​ൾ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. രാ​ത്രി എ​ട്ടു​ മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ ജ​ങ്ഷ​നി​ലാ​ണ് സ്​​റ്റോ​പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, അ​വി​ടെ​യും യാ​ത്ര​ക്കാ​ർ​ക്കു നി​ൽ​ക്കാ​ൻ സു​ര​ക്ഷി​ത സൗ​ക​ര്യം ഇ​ല്ല. പ​ത്ത​നം​തി​ട്ട-​മ​വേ​ലി​ക്ക​ര റോ​ഡി​ലും യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യം ക​ട​ത്തി​ണ്ണ​ക​ളാ​ണ്. ന​ഗ​ര​സ​ഭ മ​ന്ദി​ര​ത്തി​നു മു​ന്നി​ലെ ബ​സ്​​സ്​​റ്റോ​പ്പി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ ന​ര​ക​യാ​ത​ന നേ​രി​ൽ ക​ണ്ടി​ട്ടും അ​ധി​കൃ​ത​ർ​ക്ക് കു​ലു​ക്ക​മി​ല്ല.

Loading...
COMMENTS