നാട്ടുകാർക്ക്​ ഭീഷണി​: വഴിയരികിൽ  വായ്​ തുറന്ന്​ കിണർ 

  • സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ്  ദി​വ​സേ​ന ഇതുവഴി സ​ഞ്ച​രി​ക്കു​ന്ന​ത്

10:42 AM
12/04/2019
ചിറ്റാർ ഫാക്ടറിപടി-മീൻകുഴി റോഡുവക്കത്ത്​ ചുറ്റുമതിലില്ലാത്ത പൊതുകിണർ

ചി​റ്റാ​ർ: റോ​ഡ​രി​കി​ലെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന കി​ണ​ർ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ചി​റ്റാ​ർ ഫാ​ക്ട​റി​പ​ടി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ പൊ​തു​കി​ണ​റി​​െൻറ ചു​റ്റു​മ​തി​ൽ പ്ര​ള​യ​ത്തി​ലാ​ണ്​ ത​ക​ർ​ന്ന​ത്. കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന സ​മീ​പ മേ​ഖ​ല​യി​ലേ​ക്ക് വാ​ഹ​ന​ത്തി​ലും അ​ല്ലാ​തെ​യും ഈ ​കി​ണ​റ്റി​ൽ​നി​ന്നാ​ണ് വെ​ള്ളം ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത്.

കി​ണ​റി​ന് ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ ഏ​റെ സാ​ധ്യ​ത​യു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കി​ണ​റാ​ണി​ത്. ഇ​തു​വ​ഴി സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​വ​സേ​ന കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ത്തി​ലും സ​ഞ്ച​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി കി​ണ​റി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Loading...
COMMENTS