കൂലിത്തർക്കം; പാടശേഖരത്തിലെ  നെല്ല്​ മാറ്റാനാകാതെ നാലു ദിവസം

  • കൂ​ലി ഏ​കീ​ക​രി​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് കർഷകർ

10:21 AM
01/04/2019
കൂലിത്തർക്കം മൂലം പെരുംതുരുത്തി തെക്ക് പാടശേഖരത്തിൽ കെട്ടിക്കിടക്കുന്ന നെല്ല്

തി​രു​വ​ല്ല: കൂ​ലി​ത്ത​ർ​ക്കം മൂ​ലം കൊ​യ്തെ​ടു​ത്ത ക്വി​ൻ​റ​ൽ ക​ണ​ക്കി​ന് നെ​ല്ല് നീ​ക്കം ചെ​യ്യാ​നാ​കാ​തെ പെ​രും​തു​രു​ത്തി തെ​ക്ക് പാ​ട​ശേ​ഖ​ര സ​മി​തി. 40 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന 110 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് കൊ​യ്​​തെ​ടു​ത്ത നെ​ല്ല് നാ​ലു ദി​വ​സ​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഒ​രു ക്വി​ൻ​റ​ൽ നെ​ല്ലി​ന് ചു​മ​ട്ടു​കൂ​ലി ഇ​ന​ത്തി​ൽ 185 രൂ​പ​യും വാ​രു​ന്ന​തി​ന് 30 രൂ​പ​യു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ലി​യാ​യി ന​ൽ​കി​യ​ത്. 

എ​ന്നാ​ൽ, ഇ​ത്ത​വ​ണ ചു​മ​ട്ടു​കൂ​ലി​യാ​യി 200 രൂ​പ​യും വാ​രു​ന്ന​തി​ന് 40 രൂ​പ​യും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യ​ത്.നെ​ല്ല് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി കാ​ല​ടി​യി​ൽ​നി​ന്നെ​ത്തി​യ സ്വ​കാ​ര്യ മി​ല്ലി​​െൻറ ലോ​റി​ക​ളും കൂ​ലി​ത്ത​ർ​ക്കം തീ​രു​ന്ന​തും കാ​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പാ​ട​ശേ​ഖ​ര​ത്തോ​ട് ചേ​ർ​ന്ന്​ കി​ട​ക്കു​ക​യാ​ണ്‌. വേ​ന​ൽ​മ​ഴ പെ​യ്താ​ൽ പാ​ട​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്. 

വേ​ങ്ങ​ൽ പാ​ടം, വേ​ങ്ങ​ൽ ഇ​രു​ക​ര, അ​ഞ്ച​ടി, തെ​ക്കേ അ​ഞ്ച​ടി, വേ​ളൂ​ർ മു​ണ്ട​കം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ​യാ​ഴ്ച സ​മാ​ന അ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട തു​ക​യാ​യ 240 ന​ൽ​കാ​മെ​ന്ന് ക​ർ​ഷ​ക​ർ സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നെ​ല്ല് നീ​ക്കം ചെ​യ്യാ​നാ​യ​ത്. കൂ​ലി ഏ​കീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി അ​ല​ക്സ് മ​ന്ന​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Loading...
COMMENTS