Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമാണത്തിൽ...

നിർമാണത്തിൽ അപാകതയെന്ന്; നാട്ടുകാർ റോഡ്​ പണി തടഞ്ഞു

text_fields
bookmark_border
നിർമാണത്തിൽ അപാകതയെന്ന്; നാട്ടുകാർ റോഡ്​ പണി തടഞ്ഞു
cancel
camera_alt???????????? ?????? ??????? ????????? ???????????

കോ​ന്നി: റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ നി​ർ​മാ​ണം ത​ട​ഞ്ഞു. ത​ണ്ണി​ത്തോ​ ട്, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ-​ആ​വോ​ലി​ക്കു​ഴി റോ​ ഡ്​ നി​ർ​മാ​ണ​മാ​ണ് ത​ട​ഞ്ഞ​ത്‌. റോ​ഡി​​െൻറ മൂ​ന്നാം ഘ​ട്ട നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ള്ള​താ​യി നാ​ട്ടു ​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച ഏ​ഴ് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. 140 മീ​റ്റ​ർ ദൂ​ര​മാ​ണ് മൂ​ന്നാം ഘ​ട്ട​മാ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞ് ഇ​ള​കി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്​​സി.​ എ​ൻ​ജി​നീ​യ​ർ വി​നോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം പ്രി​യ എ​സ്. ത​മ്പി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു. കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​ത്തി​ൽ മെ​റ്റ​ലി​​െൻറ​യും മ​റ്റും അ​ള​വ് കു​റ​വാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡ് പൊ​ളി​ഞ്ഞ് ഇ​ള​കി​യ​താ​യും കൈ​കൊ​ണ്ട് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​ക്കി​യെ​ടു​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റോ​ഡി​​െൻറ കൊ​ടും​വ​ള​വ് ഉ​ള്ള ഭാ​ഗ​ത്ത് വീ​തി​കു​റ​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​ള​വ് തി​രി​യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടെ​ന്നും വീ​തി​കൂ​ട്ടി നി​ർ​മി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടം പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും റോ​ഡ്​ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ത​ർ​ക്കം ന​ട​ന്നി​രു​ന്നു. കോ​ൺ​ക്രീ​റ്റ് ഉ​റ​യ്​​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് റോ​ഡ് പൊ​ളി​ഞ്ഞ​തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​ൽ കോ​ൺ​ക്രീ​റ്റ് ഉ​റ​യ്ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും കോ​ൺ​ക്രീ​റ്റ് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ-​ആ​വോ​ലി​ക്കു​ഴി റോ​ഡ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story