Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസം​സ്​​ഥാ​ന​ത്ത്...

സം​സ്​​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി​ അ​ടൂ​ർ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ

text_fields
bookmark_border
സം​സ്​​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ക​ളെ  പി​ടി​കൂ​ടി​ അ​ടൂ​ർ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ
cancel
camera_alt?????? ?????????? ?????????????

അ​ടൂ​ർ: സം​സ്​​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യെ​ന്ന നേ​ട്ടം ​ൈക​വ​രി​ച്ച്​ അ​ടൂ​ർ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ. ജി​ല്ല​യി​ലെ മി​ക​ച്ച പൊ​ലീ​സ് ​സ്​​റ്റേ​ഷ​ൻ എ​ന്ന പ​ദ​വി​ക്കൊ​പ്പ​മാ​ണ്​ സേ​ വ​ന​ത്തി​ലും ഒ​ന്നാ​മ​തെ​ത്തി​യ​ത്. പൊ​ലീ​സ്​ സേ​ന​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ പു​ര​സ്​​കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ​തി​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ടൂ​ർ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ർ. ജി​ല്ല​യി​ലെ 22 സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ടൂ​ർ മു​ന്നി​ലാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ അ​ടൂ​രി​ൽ സി.​പി.​എ​മ്മി​ലെ​യും ബി.​ജെ.​പി, സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​യി​ലെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും വീ​ടു​ക​ൾ ആ​ക്ര​മി​ച്ച കേ​സു​ക​ളി​ൽ​പെ​ട്ട​വ​രെ​യും അ​ടൂ​രി​ലും പ​ഴ​കു​ള​ത്തും ക​ട​ക​ളി​ൽ ബോം​ബ്​ എ​റി​ഞ്ഞ​വ​രെ​യും വേ​ഗ​ത്തി​ൽ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​തും അം​ഗീ​കാ​ര​ത്തി​നു കാ​ര​ണ​മാ​യി.

പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും സ്​​റ്റേ​ഷ​നി​ൽ വ​രു​ന്ന​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന​തി​ലും അ​ടൂ​ർ സ്​​റ്റേ​ഷ​ൻ മാ​തൃ​ക കാ​ട്ടി​യ​താ​യി അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 2018ൽ 115 ​മോ​ഷ​ണ​ക്കേ​സു​ക​ൾ തെ​ളി​യി​ച്ചു. ഇ​തി​ൽ പ​ല​രും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി​രു​ന്നു. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ്​​പി​രി​റ്റ് വേ​ട്ട, ക​ഞ്ചാ​വ്, നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന, മാ​ന​ഭം​ഗം, സ്​​ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ കേ​സു​ക​ളി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story