Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിസാൻ സമ്മാൻ പദ്ധതി:...

കിസാൻ സമ്മാൻ പദ്ധതി: അപേക്ഷകരുടെ തിക്കിത്തിരക്കിൽ അലമാര വീണ്​ കമ്പ്യൂട്ടർ തകർന്നു

text_fields
bookmark_border
കിസാൻ സമ്മാൻ പദ്ധതി: അപേക്ഷകരുടെ തിക്കിത്തിരക്കിൽ അലമാര വീണ്​ കമ്പ്യൂട്ടർ തകർന്നു
cancel

പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​ രു​ടെ തി​ര​ക്കി​ൽ കൃ​ഷി ഒാ​ഫി​സി​ലെ അ​ല​മാ​ര മ​റി​ഞ്ഞു​വീ​ണ്​ മേ​ശ​പ്പു​റ​ത്തെ ക​മ്പ്യൂ​ട്ട​റും അ​നു​ബ​ന് ധ ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. ഇ​ര​വി​പേ​രൂ​ർ കൃ​ഷി​ഭ​വ​നി​ലാ​ണ്​ സം​ഭ​വം. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഒാ​ഫി​സ്​ തു​റ​ന്ന​യു​ട​ൻ അ​പേ​ക്ഷ​ക​ർ മു​റി​യി​ലേ​ക്ക്​ ത​ള്ളി​ക്ക​യ​റു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ​അ​ല​മാ​ര മേ​ശ​പ്പു​റ​ത്തേ​ക്ക്​ വീ​ണ​തി​നെ തു​ട​ർ​ന്ന്​ ക​മ്പ്യൂ​ട്ട​റും പ്രി​ൻ​റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. ടേ​ബി​ൾ​ഫാ​നി​നും ത​ക​രാ​റു​ണ്ട്.

ക​മ്പ്യൂ​ട്ട​ർ ത​ക​ർ​ന്ന​തോ​ടെ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു. 1364 അ​പേ​ക്ഷ​ക​ളാ​ണ്​ ചൊ​വ്വാ​ഴ്​​ച​വ​രെ ല​ഭി​ച്ച​ത്. തി​ര​ക്ക്​ കാ​ര​ണം ടോ​ക്ക​ൺ സ​​മ്പ്ര​ദാ​യ​ത്തി​ലാ​ണ്​ അ​പേ​ക്ഷ വാ​ങ്ങു​ന്ന​ത്. ഒ​റ്റ ഹാ​ളി​ലാ​ണ്​ കൃ​ഷി​ഭ​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ല​മാ​ര ഉ​പ​യോ​ഗി​ച്ചാ​ണ്​ മു​റി തി​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ളി​ലും കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ ന​ല്ല തി​ര​ക്കാ​ണ്​ ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ൽ ഒ​രു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഇ​തു​വ​രെ അ​േ​പ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ൾ കേ​​ന്ദ്ര​സ​ർ​ക്കാ​റി​െൻറ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ വ​ലി​യ താ​മ​സം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​പേ​ക്ഷ​ക​രി​ൽ ചി​ല​ർ​ക്ക്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ പ​ണം വ​ന്ന​ത​റി​ഞ്ഞ്​ കൂ​ടു​ത​ൽ പേ​ർ അ​പേ​ക്ഷി​ക്കാ​ൻ കൃ​ഷി​ഭ​വ​നു​ക​ളി​ലേ​ക്ക്​ എ​ത്തു​ന്നു​ണ്ട്.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story