Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇട്ടിയപ്പാറയിലെ...

ഇട്ടിയപ്പാറയിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു

text_fields
bookmark_border
ഇട്ടിയപ്പാറയിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു
cancel
റാ​ന്നി: ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തും താ​ലൂ​ക്ക് അ ​ധി​കൃ​ത​രും ചേ​ർ​ന്ന് ഇ​ട്ടി​യ​പ്പാ​റ​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു. റോ​ഡി​ലേ​ക്കു​ണ്ടാ​യി​രു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ ഇ​റ​ക്കു​ക​ളും ബോ​ർ​ഡു​ക​ളും പെ​ട്ടി​ക്ക​ട​ക​ളും പൊ​ളി​ച്ചു​നീ​ക്കി. ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന ചെ​റു​കി​ട​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും അ​തൊ​ന്നും വ​ക​െ​വ​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ബ​സു​ക​ൾ പു​റ​ത്തേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ റോ​ഡി​ലെ ചി​ല ​ൈക​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ച്ചു. മു​മ്പു ന​ട​ന്ന പ​ല ഒ​ഴി​പ്പി​ക്ക​ലി​നു ശേ​ഷ​വും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തു വ​ന്നി​രു​ന്നു. ഒ​ഴി​പ്പി​ക്ക​ലി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് കു​റി​യാ​ക്കോ​സ്, ത​ഹ​സി​ൽ​ദാ​ർ കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story