Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകശാപ്പ്​ നിരോധം:...

കശാപ്പ്​ നിരോധം: കർഷകരുടെ നെഞ്ചത്തടിക്കുന്ന നിയന്ത്രണം ^​-മന്ത്രി കെ. രാജു

text_fields
bookmark_border
കശാപ്പ് നിരോധം: കർഷകരുടെ നെഞ്ചത്തടിക്കുന്ന നിയന്ത്രണം --മന്ത്രി കെ. രാജു കോന്നി: ക്ഷീരകർഷകർ കശാപ്പുകാരല്ലെന്ന് മന്ത്രി കെ. രാജു. കന്നുകാലികളെ വളർത്തി ഉപജീവനം നടത്തിവരുന്ന കർഷകരുടെ നെഞ്ചത്തടിക്കുന്ന നിയന്ത്രണമാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പണിത മൃഗാശുപത്രിയുടെയും കൃഷിഭവ​​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ലക്ഷോപലക്ഷം ക്ഷീരകർഷകരുടെ ജീവിേതാപാധിയാണ് കന്നുകാലി വളർത്തൽ. കന്നുകാലി ചന്തകൾക്കും കൈമാറ്റത്തിനും നിയന്ത്രണം ഏർപ്പെടുത്തിയതും പശുവിനെയും പശുക്കിടാവിനെയും ഒന്നിച്ചു വിൽക്കാൻ പാടിെല്ലന്നതും കന്നുകാലികൾക്ക് റവന്യൂ കാർഡ് നിർബന്ധമാക്കുന്ന തീരുമാനങ്ങളും പ്രതിഷേധാർഹമാണ്. മുൻ സർക്കാർ നൽകിയ പട്ടയങ്ങൾ ഈ സർക്കാർ റദ്ദാക്കിയിട്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കാലയളവിൽ വോട്ട് ലക്ഷ്യംവെച്ച് നിയമവിരുദ്ധമായി നൽകിയ പട്ടയങ്ങൾ പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചു. വനത്തിനുള്ളിൽകൂടി വൈദ്യുതി, റോഡ് എന്നിവയുടെ ആവശ്യം അടിയന്തരമായി വേണ്ടിവന്നാൽ ഗ്രാമപഞ്ചായത്തുകൾ അപേക്ഷ നൽകിയാൽ വനംവകുപ്പ് അനുമതി നൽകുന്നതിൽ തടസ്സമില്ല. വൈദ്യുതിക്കായി ഭൂമിക്കടിയിലൂടെ കേബിൾ ഇടാനായിരിക്കും അനുമതി. ജനവാസ മേഖലകളിലും ദേശീയ--സംസ്ഥാന പാതകളിലും അക്കേഷ്യ, മാഞ്ചിയം, യൂകാലി ഉൾപ്പെടെയുള്ള വിദേശ വൃക്ഷങ്ങൾ ഇനിയും നട്ടുവളർത്താൻ അനുവദിക്കില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും ജീവഹാനി സംഭവിക്കുന്നവർക്കും ഒരുമാസത്തിനുള്ളിൽ നഷ്ടപരിഹാരം വീട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അടൂർ പ്രകാശ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി, ജില്ല പഞ്ചായത്ത് അംഗം കെ.ജി. അനിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story