Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊടുമുടിയിൽ...

കൊടുമുടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കലിതുള്ളി; 200 മൂട് വാഴ നശിപ്പിച്ചു

text_fields
bookmark_border
കൊടുമുടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കലിതുള്ളി; 200 മൂട് വാഴ നശിപ്പിച്ചു
cancel
ചിറ്റാർ: കൊടുമുടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി 200 മൂട് വാഴ നശിപ്പിച്ചു. കാരികയം-കൊടുമുടി വനത്തിൽനിന്നാണ് കാട്ടാന ഇറങ്ങിയത്. ഇതേതുടർന്ന് പ്രദേശവാസികൾ ഭീതിയിലായി. വ്യാഴാഴ്ച രാത്രിയാണ് കുട്ടിയാന അടക്കം നാലെണ്ണം കൊടുമുടി പ്ലാേൻറഷൻ ഏരിയയിൽ ഇറങ്ങിയത്. രാത്രി സമീപത്തെ പറമ്പിൽനിന്ന് ചക്ക തിന്നതിനുശേഷം റബർ തോട്ടത്തിലൂടെ ഇറങ്ങി തൈക്കൂട്ടത്തിൽ എബ്രഹാമി​​െൻറ വാഴകൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരുകയായിരുന്നു. ഓണത്തിന് വെട്ടാൻ പാകത്തിൽ വിളഞ്ഞ ഏത്തവാഴയും നാടൻ പൂവനും ഉൾപ്പെടെ ഏകദേശം 200 മൂട് വാഴയാണ് നശിപ്പിച്ചത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി കാരികയം-കൊടുമുടി വനത്തിൽ തമ്പിടിച്ചിരുന്ന കാട്ടാനക്കൂട്ടമാണിത്. വനത്തിനു സമീപത്ത് ജനവാസകേന്ദ്രമാണ് തെക്കേക്കര പ്ലാേൻറഷൻ ഭാഗവും കൊടുമുടി ആദിവാസി കോളനിയും കാരികയം ഭാഗവും. രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ കാരികയം വനത്തിലൂടെ ഇറങ്ങി റബർ തോട്ടത്തിലൂടെയാണ് കൃഷിയിടത്തിലേക്ക് നീങ്ങിയത്. വനത്തിൽനിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രിയിൽ കൊടുമുടിയിൽ വിളയിൽ രാജ​​െൻറ കൃഷിയും നശിപ്പിച്ചു. ഒരു മാസം മുമ്പും തൈക്കൂട്ടത്തിൽ എബ്രഹാമി​​െൻറ പറമ്പിലെ കുലച്ച വാഴകൾ തകർത്തിരുന്നു. കാരികയം-കൊടുമുടി ബൽറ്റ് കാടാണ്. ഈ വനത്തിനു സമീപത്താണ് ജനവാസകേന്ദ്രമായ കാരികയം പത്തരയേക്കർ കോളനിയും കൊടുമുടി കോളനിയും സ്ഥിതി ചെയ്യുന്നത്. ഇവിടെ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്. കൊടുമുടി പ്രദേശത്തുനിന്ന് വളരെ എളുപ്പത്തിൽ ചിറ്റാറ്റിലും കരികയത്തും എത്താനുള്ള നടപ്പാത വനത്തിലൂടെയുണ്ട്. ഇതുവഴി നിരവധി പേരാണ് ഇപ്പോഴും കാൽനടയായി പോകുന്നത്. ഈ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ യാത്ര ചെയ്യാൻ ആളുകൾക്ക് ഭയമാണ്. ഈ ചെറിയ വനത്തിൽ കാട്ടാന ഒഴികെയുള്ള മറ്റു കാട്ടുമൃഗങ്ങളായ പന്നി, കുരങ്ങ്, മ്ലാവ് തുടങ്ങിയ മൃഗങ്ങൾ ഉണ്ടെങ്കിലും ആദ്യമായാണ് ഈ വനത്തിൽ കാട്ടാന ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. വനത്തിനുള്ളിലെ ചക്കകൾ തിന്നാനാണ് കാട്ടാനകൾ കൂട്ടമായി എത്തിയത്. ഇവ പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി തമ്പടിച്ചിരിക്കുകയാണ്. ഇതിൽ ഒരാനയ്ക്കു അവശതയാണന്നു പറയപ്പെടുന്നു. ചക്ക പറിച്ചു തിന്നുന്നതു കൂടാതെയാണ് ഈ പ്രദേശത്തെ കൃഷികളും നശിപ്പിച്ചത്. വനാതിർത്തിക്കു സമീപത്തെ ജനവാസ കേന്ദ്രത്തിലെ പറമ്പിലെ റബർ ടാപ്പിങ്ങിനായി പുലർച്ചയാണ് തൊഴിലാളികൾ എത്തുന്നത്. കാട്ടാനക്കൂട്ടം ഇറങ്ങിയതറിഞ്ഞ് റബർ ടാപ്പിങ്ങിനു പോകാനും തൊഴിലാളികൾക്കു ഭയമായി. ഇതിനു സമീപത്തെ വനമായ തെക്കേക്കര-കൊടുമുടി-കട്ടച്ചിറ-മണിയാർ വനത്തിൽ നിരവധി കാട്ടാനകളുണ്ട്. ഇവ ഈ പ്രദേശത്തെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചിരിക്കുകയാണ്. റബർ, വാഴ, കമുക്, കോലിഞ്ചി, കപ്പ, തെങ്ങ് എന്നീ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. പല കർഷകരും പലിശക്കു പണം കടം എടുത്തും വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുത്തുമാണ് കൃഷി ചെയ്യുന്നത്. കാട്ടുമൃഗങ്ങൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതുമൂലം ഓരോ കർഷകനും വൻ കടബാധ്യതയാണ് വരുന്നത്. ജനവാസകേന്ദ്രത്തിൽ കാട്ടുമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ കൊടുമുടി, തെക്കേക്കര, കാരികയം വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച സോളാർ വൈദ്യുതിവേലി തകർന്നിട്ട് മാസങ്ങളായി. വൈദ്യുതി വേലിയും തകർത്താണ് കാട്ടാനക്കൂട്ടങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. വൈകുന്നേരം മഴയാരംഭിച്ചാൽ കാട്ടാന ഇറങ്ങുന്നതും പതിവാണ്. സന്ധ്യമയങ്ങിയാൽ കൃഷിസ്ഥലത്തെത്തുന്ന കാട്ടാന പുലർച്ചയാണ് തിരികെ വനത്തിലേക്കു പോകുന്നത്. ചിറ്റാർ ഫോറസ്റ്റ് റേഞ്ച് പരിധിയാണ് കാരികയം-കൊടുമുടി വനം. സോളാർ വേലിയും കിടങ്ങും സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ബുധനാഴ്ച കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് ഓഫിസിലേക്ക് കർഷകർ ബഹുജന മാർച്ച് നടത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Web Title - http://aw.madhyamam.com/node/516297/edit
Next Story