Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅണക്കെട്ടുകൾ തുറന്ന്...

അണക്കെട്ടുകൾ തുറന്ന് വിട്ടതുകൊണ്ട് ആരും മരിച്ചില്ല -മന്ത്രി മണി

text_fields
bookmark_border
ചിറ്റാർ: അണക്കെട്ടുകൾ തുറന്ന് വിട്ടതുകൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. ജില്ലയിലെ ജലവൈദ്യുതി പദ്ധതികൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം സുരക്ഷ വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഡാമിൽ അധികമായി എത്തിയ ജലത്തിൽ ഒരുഭാഗം മാത്രമാണ് ഒഴുക്കിവിട്ടത്. വൈദ്യുതി നിയന്ത്രണത്തിന് കാരണം ജലമില്ലാത്തതല്ല. പവർ ഹൗസുകളിലെ കേടുപാടുകൾകൊണ്ട് ഉൽപാദന കുറവ് ഉണ്ടായതാണ്. കേന്ദ്ര പൂളിൽനിന്ന് വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിെല്ലന്നും മന്ത്രി പറഞ്ഞു. ഇത്രയും ഗുരുതരമായവിധത്തിൽ മഴ പെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഡാം തുറന്നുവിട്ടതല്ല പ്രളയകാരണം. മഴ കൂടിയതാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത്. നിലവിൽ ഇടുക്കി ഡാമിൽ ഉണ്ടായിരുന്ന വെള്ളം അതിൽ തന്നെയുണ്ട്. വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരും. ചില നിയന്ത്രണങ്ങളൊക്കെ അപ്പോൾ വേണ്ടിവരുമെന്നും മണി പറഞ്ഞു. പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യസൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story