Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശിശുസൗഹൃദ സാനിറ്റൈസര്‍ ...

ശിശുസൗഹൃദ സാനിറ്റൈസര്‍ ഉപകരണവുമായി അധ്യാപകന്‍

text_fields
bookmark_border
പത്തനംതിട്ട: സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് കൈതൊടാതെ സാനിറ്റൈസേഷന്‍ നടത്താനുള്ള ഉപകരണം രൂപപ്പെടുത്തി അധ്യാപകന്‍. കുറഞ്ഞ ചെലവിലുള്ള ശിശുസൗഹൃദ സാനിറ്റൈസര്‍ ഉപകരണം വാഴമുട്ടം പന്ന്യാലി ഗവ. യു.പി സ്‌കൂളിലെ അധ്യാപകനായ പ്രശാന്ത്കുമാറാണ് രൂപപ്പെടുത്തിയത്. ലോക്ഡൗണിനുശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ശുചീകരണ സംവിധാനങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും ഒരുക്കേണ്ടതുണ്ട്. മാസ്‌കും സാനിറ്റൈസറുകളും കൈ കഴുകലും ജീവിതത്തിലെ ശീലമായി തീര്‍ന്ന കുട്ടികള്‍ക്ക് പള്ളിക്കൂടത്തിലും അതിന് അവസരം ഉണ്ടാക്കുകയാണ് പ്രശാന്ത്കുമാറിൻെറ ലക്ഷ്യം. സാനിറ്റൈസര്‍ ഉപകരണത്തില്‍ കുട്ടികള്‍ക്ക് കൈകള്‍കൊണ്ട് തൊടേണ്ടി വരുന്നില്ല എന്നതാണ് പ്രധാന സവിശേഷത. പെഡലില്‍ ചവിട്ടുമ്പോള്‍ ഉപകരണത്തിലെ ബോട്ടിലില്‍നിന്ന് കുട്ടികളുടെ കൈകളിലേക്ക് സാനിറ്റൈസര്‍ ലോഷന്‍ ഒഴുകിവരത്തക്കവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഉപകരണത്തിൻെറ രൂപകല്‍പനയിലും ചിത്രങ്ങളിലും മാറ്റങ്ങള്‍വരുത്തി നിര്‍മിക്കുന്നതാണ് ഉചിതമെന്ന് പ്രശാന്ത്കുമാര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനകം പ്രചാരംലഭിച്ച ഉപകരണം നിര്‍മിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ പ്രശാന്ത്കുമാറിനെ സമീപിച്ചിട്ടുണ്ട്. പടം: PTL41sanitiser ശിശുസൗഹൃദ സാനിറ്റൈസര്‍ ഉപകരണം പ്രവര്‍ത്തിപ്പിച്ചുകാണിക്കുന്ന വാഴമുട്ടം പന്ന്യാലി ഗവ. യു.പി സ്‌കൂളിലെ അധ്യാപകനായ പ്രശാന്ത് കുമാര്‍ ജില്ലയിൽ വെള്ളിയാഴ്ച മഞ്ഞ അലര്‍ട്ട് പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച ജില്ലയില്‍ മഞ്ഞഅലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും കാറ്റ്, ഇടി മിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ പി.ബി. നൂഹ് അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story