Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 11:35 PM GMT Updated On
date_range 28 May 2020 11:35 PM GMTസൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വാങ്ങിയത് 84,44,646 കാർഡുടമകൾ
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ വാങ്ങിയത് 84,44646 കാർഡുടമകൾ. വാങ്ങാതിരുന്നത് 2,85,229പേർ. പുതിയതായി മേയിൽ കൊടുത്ത 1, 044 കാർഡ് ഉൾപ്പെടെ സംസ്ഥാനത്ത് മൊത്തം 8729875 കാർഡുടമകളാണുള്ളത്. ഇതിൽ 5,92483 പേർ മഞ്ഞ (അന്ത്യോദയ) കാർഡുടമകളാണ്. ഇവരിൽ 586406 പേർ കിറ്റ് വാങ്ങി. 6,077 പേർ വാങ്ങിയില്ല, 31,51,308 പിങ്ക് (മുൻഗണന )കാർഡുകാരിൽ 31,29,061പേർ കിറ്റ് വാങ്ങി. 22 247പേർ വാങ്ങിയില്ല. 24, 80,116വെള്ള (മുൻഗണനേതര) കാർഡുകളുള്ളതിൽ 23,01,475 പേർ കിറ്റ് വാങ്ങി. 1,78,641 പേർ കിറ്റ് വാങ്ങാൻ ഉണ്ട്. ഇവരിൽ കിറ്റ് സ്വയം ഡൊണേറ്റ് ചെയ്തവരും സപ്ലൈകോ മെസ്സേജിൽ അറിയാതെ കൈ അമർത്തി കിറ്റ് നഷ്ടപ്പെട്ടവരും ഉൾപ്പെടുന്നു. 25,04,924 നീല (സംസ്ഥാന സബ്സിഡി വിഭാഗം) കാർഡുടമകളിൽ 24,27,704 പേർ കിറ്റ് വാങ്ങി 77, 22പേർ വാങ്ങിയിട്ടില്ല. കിറ്റ് വാങ്ങിയവരുടെ കണക്ക് ജില്ല തിരിച്ച്: ആലപ്പുഴ-569498, എറണാകുളം-816432, ഇടുക്കി-284852, കണ്ണൂർ-605784, കാസർഗോഡ് -295487, കൊല്ലം -718380, കോട്ടയം-494884.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story