Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുഴുവന്‍...

മുഴുവന്‍ തരിശുഭൂമിയിലും കൃഷി ഉറപ്പാക്കും

text_fields
bookmark_border
പത്തനംതിട്ട: കോവിഡിൻെറ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ തരിശുഭൂമിയും സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് പരമാവധി തരിശുഭൂമിയിലും കൃഷി ഇറക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. കേരളത്തിൻെറ ഭക്ഷ്യോൽപന്ന വിപണിയിലെ ഉൽപാദനം വര്‍ധിപ്പിക്കാനും വരുമാനവും സംരംഭങ്ങളും തൊഴിലും സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നിരവധി പദ്ധതികള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. സുഭിക്ഷകേരളം പദ്ധതിയുടെ വിജയത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍ദേശിച്ചു. അടൂര്‍, പന്തളം നഗരസഭകളുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും സമിതി അംഗീകരിച്ചു. 4.5 കോടിയുടെ അടങ്കല്‍ തുകയില്‍ 1,49,446 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്ന പന്തളം നഗരസഭയുടെ പദ്ധതിയും 2.72 കോടിയുടെ 60,414 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്ന അടൂര്‍ നഗരസഭയുടെ പദ്ധതിയുമാണ് ആസൂത്രണ സമിതി അംഗീകരിച്ചത്. അടൂര്‍, തിരുവല്ല നഗരസഭകളുടെ കരട് മാസ്റ്റര്‍ പ്ലാന്‍ പരിശോധിക്കുന്നതിന് ഡി.പി.സി ചെയര്‍പേഴ്‌സൻെറ അധ്യക്ഷതയില്‍ സബ് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി. എ.ഡി.എം അലക്‌സ് പി. തോമസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ.ആര്‍.ബി. രാജീവ് കുമാര്‍, ജെറി മാത്യു സാം, സാം ഈപ്പന്‍, ലീലാമോഹന്‍, എലിസബത്ത് അബു, ബിനിലാല്‍, ബി.സതികുമാരി, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, അസിസ്റ്റൻറ് പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക് പി.പി.ഇ കിറ്റുകൾ നല്‍കി പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല ഭരണകൂടത്തിന് ഫെഡറല്‍ ബാങ്ക് റീജനൽ ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് ജോസ് തോമസ് പി.പി.ഇ കിറ്റുകള്‍ കൈമാറി. എന്‍.എച്ച്.എം ഡി.പി.എം ഡോ.എബിസുഷൻ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story