Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുഖവൈകല്യ ചികിത്സക്ക്​ ...

മുഖവൈകല്യ ചികിത്സക്ക്​ ടെലി മെഡിസിൻ സംവിധാനം

text_fields
bookmark_border
പത്തനംതിട്ട: കുട്ടികളിലെ മുഖവൈകല്യ ചികിത്സയുടെ ഭാഗമായി മാലക്കര സൻെറ് തോമസ് ആശുപത്രിയിൽ ടെലി മെഡിസിൻ സംവിധാനം ആരംഭിച്ചതായി ഡയറക്ടർ ഡോ. പി.സി. മാത്യു വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2012 നവംബർ മുതൽ മുച്ചിറി, മുറിഅണ്ണാക്ക്്, കുറുനാക്ക് തുടങ്ങി ജന്മനായുള്ള മുഖ െവെകല്യങ്ങളുടെ സൗജന്യ പരിശോധനകളും ശസ്ത്രക്രിയകളും ആശുപത്രിയിൽ നടത്തിവരുന്നുണ്ട്. 3500 ഓളം രോഗികൾക്ക് സൗജന്യ ശസ്ത്രകിയ നടത്തിക്കഴിഞ്ഞു. ഇവർക്ക് തുടർചികിത്സയും നൽകുന്നുണ്ട്. കോവിഡിനെത്തുടർന്ന് യാത്രേക്ലശം നിലനിൽക്കുന്നതിനാലാണ് ആശയ വിനിമയം നടത്തുന്നതിന് െടലി മെഡിസിൻ ആരംഭിച്ചതെന്ന് ഡയറക്ടർ പറഞ്ഞു. ഫോൺ: 08289906350. നാലുദിവസമായി മിഴിയടക്കാതെ ലൈറ്റുകൾ പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് സമുച്ചയത്തിലെ ലൈറ്റുകൾ പകൽ സമയത്തും തെളിഞ്ഞുകിടക്കുന്നു. കഴിഞ്ഞ നാലുദിവസമായി ലൈറ്റ് തെളിഞ്ഞുനിൽക്കയാെണന്ന് വ്യാപാരികൾ പറഞ്ഞു. നഗരസഭ അധികൃതരെ ഇക്കാര്യം അറിയിച്ചതാണെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ലത്രേ. നഗരത്തിൻെറ പല ഭാഗത്തും രാത്രി സമയത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാത്തേപ്പാഴാണ് ബസ് സ്റ്റാൻഡിൽ ലൈറ്റുകൾ സദാസമയവും തെളിഞ്ഞുനിൽക്കുന്നത്. നഗരത്തിലെ േറാഡുകളിലെ തെരുവുവിളക്കുകൾ മിക്കതും പ്രകാശിക്കാറിെല്ലന്ന് നാട്ടുകാർ പറയുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും ലൈറ്റുകൾ ഇല്ല. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടന്നിട്ട് ഏറെക്കാലമായി. നന്നാക്കുന്ന ലൈറ്റുകൾ പെട്ടെന്ന് തകരാറിലാവുകയും ചെയ്യുന്നുണ്ട്. പടം... PTL41light പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പകൽ സമയത്ത് ലൈറ്റുകൾ പ്രകാശിച്ചുനിൽക്കുന്നു നെഹ്റു അനുസ്മരണ സമ്മേളനം പത്തനംതിട്ട: ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നെഹ്റു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ എ. സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, പോഷക സംഘടന ജില്ല പ്രസിഡൻറ് സലീം പി. ചാക്കോ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ കലാം ആസാദ്, മണ്ഡലം പ്രസിഡൻറ് റെനീസ് മുഹമ്മദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, എ. ഫാറൂഖ്, നാസര്‍ തോണ്ടമണ്ണില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story