Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിലെ കിഫ്ബി...

ജില്ലയിലെ കിഫ്ബി റോഡുകളുടെ ഗുണനിലവാര പരിശോധന തുടങ്ങി

text_fields
bookmark_border
* പരിശോധന നടത്തുന്നത് മൊബൈല്‍ ക്വാളിറ്റി മാനേജ്മൻെറ് യൂണിറ്റ് വഴി പത്തനംതിട്ട: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മൻെറ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പദ്ധതികളില്‍പ്പെടുത്തി ജില്ലയില്‍ നിർമിച്ച റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു. മൊബൈല്‍ ക്വാളിറ്റി മാനേജ്മൻെറ് യൂനിറ്റ് അഥവാ ഓട്ടോ ലാബ് വഴിയാണ് പരിശോധന നടത്തുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അട്ടച്ചാക്കല്‍- കുമ്പളാംപൊയ്ക, മടത്തുംചാല്‍-മുക്കൂട്ടുതറ റോഡുകളുടെ പരിശോധനയാണ് നടത്തിയത്. വെള്ളിയാഴ്ച മണ്ണാറകുളഞ്ഞി- കോഴഞ്ചേരി റോഡും ഓട്ടോ ലാബ് സംവിധാനത്തിലൂടെ പരിശോധിക്കും. ഈ സംവിധാനത്തിലൂടെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ഇലക്ട്രോ-മെക്കാനിക്കല്‍ എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിക്കുന്നത്. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം എത്തിയ കിഫ്ബി ഓട്ടോ ലാബിൻെറ പ്രവര്‍ത്തനം വീണ ജോര്‍ജ് എം.എല്‍.എ നേരിട്ടെത്തി വിലയിരുത്തി. ഓട്ടോലാബില്‍ ആധുനിക എൻ.ഡി.ടി (നോണ്‍ ഡിസ്ട്രക്റ്റിവ് ടെസ്റ്റിങ്) ഉപകരണങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പി.ഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടറുടെയും സാന്നിധ്യത്തിലാണ് സാമ്പിള്‍ എടുക്കുന്നത്. പൂര്‍ണമായും ജി.പി.എസ് സംവിധാനത്തിൻെറ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോലാബിൻെറ സ്ഥിതിവിവരങ്ങളും പ്രവര്‍ത്തനനിലയും കിഫ്ബി ഹെഡ് ക്വാര്‍ട്ടേഴ്സില്‍നിന്ന് തത്സമയം ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. റീബൗണ്ട് ഹാമര്‍, റീബാര്‍ ലൊക്കേറ്റര്‍, ഇലക്ട്രിക്കല്‍ ഡെന്‍സിറ്റി ഗേജ്, അസ്ഫള്‍ട് ഡെന്‍സിറ്റി ഗേജ്, ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍, ബിറ്റുമിന്‍ എക്സ്ട്രാക്ഷന്‍ അപ്പാരറ്റസ്, വാട്ടര്‍ ക്വാളിറ്റി അനലൈസര്‍, കോര്‍ കട്ടര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഓട്ടോ ലാബിലുണ്ട്. കോണ്‍ക്രീറ്റ് പ്രതലത്തിൻെറ കാഠിന്യം നിജപ്പെടുത്താനും അതിലൂടെ കോണ്‍ക്രീറ്റിൻെറ കമ്പ്രസീവ് സ്ട്രെങ്ത് കണ്ടെത്താനുമാണ് റീബൗണ്ട് ഹാമര്‍. അതേസമയം റീബാര്‍ ലൊക്കേറ്റര്‍ കോണ്‍ക്രീറ്റ് നിർമിതികള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റീലിൻെറ സ്ഥിതിയും വ്യാസവും കണ്ടെത്തും. ഇലക്ട്രിക്കല്‍ ഡെന്‍സിറ്റി ഗേജ് ഉപയോഗിച്ച് മണ്ണിൻെറ കാഠിന്യം, ജലാംശം എന്നിവ വിലയിരുത്തും. അസ്ഫള്‍ട് ഡെന്‍സിറ്റി ഗേജ് ഉപയോഗിച്ച് ബിറ്റുമിൻെറ സാന്ദ്രത, കാഠിന്യം എന്നിവ കണ്ടെത്താന്‍ സാധിക്കും. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ പ്ലംബിങ് ഇലക്ട്രിക്കല്‍ യൂട്ടിലിറ്റീസ്, റോഡിൻെറ വ്യത്യസ്തമായ പാളികളുടെ ആഴം, വ്യാപ്തി, താഴ്ച എന്നിവ കണ്ടെത്തും. ബിറ്റുമിന്‍ എക്സ്ട്രാക്ഷന്‍ അപ്പാരറ്റസ് ബിറ്റുമിൻെറ അളവ് കണ്ടെത്താന്‍ ഉപയോഗിക്കുന്നു. വാട്ടര്‍ ക്വാളിറ്റി അനലൈസര്‍ മുഖേന നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന ജലത്തിൻെറ ഗുണനിലവാര പരിശോധന, കോര്‍ കട്ടര്‍ ഉപയോഗിച്ച് റോഡുകളില്‍നിന്ന് കോര്‍ സാമ്പിള്‍സ് ശേഖരിച്ചു വിശദമായ ഗുണനിലവാര പരിശോധനകള്‍ എന്നിവ നടത്തും. കിഫ്ബി ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയര്‍മാരായ കെ.ഷാബുകുമാര്‍, എ.അല്‍ അമീന്‍, ലാബ് ടെക്നീഷ്യന്‍ വിഷ്ണു ഭദ്രന്‍ എന്നിവരാണ് ഓട്ടോ ലാബിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഫോട്ടോ അടിക്കുറിപ്പ്: PTL43kifb കിഫ്ബി മൊബൈല്‍ ക്വാളിറ്റി മാനേജ്മൻെറ് യൂനിറ്റിൻെറ(ഓട്ടോ ലാബ്) പ്രവര്‍ത്തനം വീണാ ജോര്‍ജ് എം.എല്‍.എ വിലയിരുത്തുന്നു ജില്ലയില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറര്‍ സജ്ജമായി പത്തനംതിട്ട: ജില്ലയിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറര്‍ ഇരവിപേരൂരിലെ കൊട്ടക്കാട് ആശുപത്രിയില്‍ സജ്ജമായി. സൻെററിൻെറ പ്രവര്‍ത്തന ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ല കലക്ടര്‍ പി.ബി. നൂഹ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്നുവര്‍ഷമായി അടഞ്ഞുകിടന്ന ആശുപത്രിയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെററായി ഒരുക്കിയത്. 40 രോഗികള്‍ക്ക് ഒരേസമയം ചികിത്സനല്‍കാനുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ ആദ്യത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറർ റാന്നിയിലെ മേനാന്തോട്ടം ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പോസിറ്റിവായ വൻെറിലേറ്റര്‍ ആവശ്യമില്ലാത്ത രോഗികളെയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെററില്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ മേനാംതോട്ടം ആശുപത്രിയില്‍ 45 മുറികളിലായി 90 കിടക്കകള്‍ ആണുള്ളത്. ഇവിടത്തെ പരിധി കഴിയുമ്പോള്‍ മറ്റുള്ളവരെ കൊട്ടക്കാട് സൻെററില്‍ പ്രവേശിപ്പിക്കും. കൊട്ടക്കാട് സൻെററില്‍ 34 മുറികളിലായി 40 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. വിവിധ ഷിഫ്റ്റുകളിലായി അഞ്ചു ഡോക്ടര്‍മാരെയും എട്ട് നഴ്സിങ് സ്റ്റാഫിനെയും ക്ലീനിങ് സ്റ്റാഫ് ഉള്‍പ്പെടെ 16 ജീവനക്കാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. സൻെററില്‍ മരുന്ന് ഉള്‍പ്പെടെ മെഡിക്കല്‍ ആവശ്യങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍നിന്നും ലഭ്യമാക്കും. മുറികളില്‍ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, ഹാന്‍ഡ്വാഷ്, ചൂല്, ടോയ്ലറ്റ് അണുനാശിനി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കി. ആശുപത്രിയില്‍ കംപ്യൂട്ടര്‍, ലാപ്ടോപ്, പ്രിൻറര്‍, മൊബെല്‍ഫോണ്‍ എന്നിവയും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഒരുക്കി. ഉദ്ഘാടനച്ചടങ്ങില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി അനസൂയദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.എന്‍.രാജീവ്, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ഗ്രാമപഞ്ചായത്ത് അംഗം സാബു ചക്കുമൂട്ടില്‍, പഞ്ചായത്ത് സെക്രട്ടറി എസ്.സുജകുമാരി, ഡോ.പി.ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. PTL42first line ജില്ലയിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറര്‍ ഇരവിപേരൂരിലെ കൊട്ടക്കാട് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വീണാ ജോര്‍ജ് എം.എല്‍.എ, ജില്ല കലക്ടര്‍ പി.ബി. നൂഹ് തുടങ്ങിയവര്‍.
Show Full Article
TAGS:LOCAL NEWS 
Next Story