പത്തനംതിട്ടയിൽ ഗ്യാസ്​ ക്രിമറ്റോറിയം തുറന്നു

05:50 AM
17/05/2018
പത്തനംതിട്ട: നഗരസഭ നിർമിച്ച ആധുനികരീതിയിലുള്ള ഗ്യാസിൽ പ്രവർത്തിക്കുന്ന ശ്മശാനം നാട്ടുകാർക്ക് തുറന്നുകൊടുത്തു. നഗരസഭ പ്രദേശത്ത് നിർധനരും നിരാലംബരും ഭൂരഹിതരായിട്ടുള്ളവരും വീടുണ്ടെങ്കിലും അധികം സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. അവരുടെ ഉറ്റവർ വേർപെടുേമ്പാൾ മൃതദേഹം സംസ്കരിക്കാൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്നുമുണ്ട്. ഇത് പരിഹരിക്കാനാണ് നഗരസഭ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ആധുനികരീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം നിർമിച്ചത്. ക്രിമറ്റോറിയത്തി​െൻറ ഉദ്ഘാടനം നഗരസഭ ടൗൺ ഹാളിൽ ചെയർപേഴ്സൻ രജനി പ്രദീപ് നിർവഹിച്ചു. വൈസ് ചെയർമാൻ പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു അനിൽ, ഏബൽ മാത്യു, ഡിവൈ.എസ്.പി എസ്. റഫീക്ക്, കേരള വിശ്വകർമ സഭ പ്രതിനിധികളായ സുന്ദരം ആചാരി, ജി. കാളിദാസൻ, രാജേഷ്, വെള്ളാള മഹാസഭ പ്രസിഡൻറ് കെ.സി. ഗണപതിപിള്ള, സാംബവ മഹാസഭ ജില്ല പ്രസിഡൻറ് സി.കെ. അർജുനൻ, വി.എസ്.എസ് പ്രസിഡൻറ് വേണുഗോപാൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.എം. മോഹൻകുമാർ, പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പ്രസാദ് ജോൺ മാമ്പറ, പത്തനംതിട്ട പൗരസമിതി പ്രസിഡൻറ് രാമചന്ദ്രൻ നായർ, നഗരസഭ സെക്രട്ടറി എ.എം. മുംതാസ് എന്നിവർ സംസാരിച്ചു. റിങ് റോഡിന് സമീപം മാലിന്യ സംസ്കരണ പ്ലാൻറിനോട് ചേർന്നാണ് സ്ഥാപിച്ചത്. 2015 ജൂൺ 18 നായിരുന്നു ഇതി​െൻറ ശിലാസ്ഥാപനം. പണി പൂർത്തിയായി വൈദ്യുതി ലഭിക്കാൻ കാലതാമസം നേരിട്ടതാണ് ഉദ്ഘാടനം നീളാൻ ഇടയായത്. എൻ.ജി.ഒ അസോസിയേഷൻ ധർണ നടത്തി പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തി. റവന്യൂ വകുപ്പിലെ സ്പെഷൽ ഒാഫിസുകൾ നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് സംബന്ധിച്ച് റവന്യൂ വകുപ്പ് ജീവനക്കാരുടെ ആശങ്കകൾ ദുരീകരിക്കുക, വില്ലേജ് ഒാഫിസർ തസ്തിക ഡെപ്യൂട്ടി തഹസിൽദാർ തസ്തികക്ക് സമാനമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. സംസ്ഥാന സെക്രട്ടറി അരുമാനൂർ മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സുരേഷ് കഴുവേലിൽ അധ്യക്ഷത വഹിച്ചു. ഷാജി സോപാനം, പി.എസ്. വിനോദ്കുമാർ, ബിജു ശമുവേൽ, വേണുഗോപലപിള്ള, തുളസി രാധ, അൻവർ ഹുസൈൻ, ഷമീംഖാൻ, മിനുകുമാരി, പി.എസ്. സുനിൽകുമാർ, തട്ട ഹരി, അബുകോശി, യു. അനില, വിഷ്ണു സലിംകുമാർ, അജിൻ െഎപ് ജോർജ്, റോയി മാത്യു എന്നിവർ സംസാരിച്ചു. സെക്രട്ടറി തോമസ് ജോർജ് സ്വാഗതം പറഞ്ഞു. െഗസ്റ്റ് െലക്ചററുടെ ഒഴിവ് പത്തനംതിട്ട: കോഴഞ്ചേരി സ​െൻറ് തോമസ് കോളജിൽ മാത്തമറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഭാഗങ്ങളിൽ െഗസ്റ്റ് െലക്ചറർമാരുടെ ഒഴിവിലേക്ക് 21ന് രാവിലെ 10നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, കോമേഴ്സ് വിഭാഗങ്ങളിൽ െഗസ്റ്റ് െലക്ചറർമാരുടെ ഒഴിവിലേക്ക് അന്നേദിവസം ഉച്ചക്ക് 1.30നും ഇൻറർവ്യൂ നടക്കും. താൽപര്യമുള്ളവർ അന്ന് ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ എത്തണം.
Loading...
COMMENTS