ബസ്​ സ്​റ്റാൻഡ്​ ഷോപ്പിങ്​​ കോംപ്ലക്​സിൽ ആൽമരം വളർന്നിട്ടും നഗരസഭ കണ്ടില്ല

05:44 AM
17/05/2018
പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ ആൽമരം വളർന്ന് വലുതായിട്ടും നഗരസഭ അധികൃതർ കണ്ടഭാവമില്ല. കെട്ടിടത്തി​െൻറ പലഭാഗത്തും ആലും മറ്റു പാഴ്മരങ്ങളും വളർന്ന് വലുതായിക്കൊണ്ടിരിക്കുകയാണ്. ഭിത്തിയിലും ഷെയ്ഡിലുമായാണ് ഇവ വളർന്ന് നിൽക്കുന്നത്. വേരുകൾ ഇറങ്ങി ഭിത്തിക്ക് ബലക്ഷയവും സംഭവിക്കുന്നു. യാത്രക്കാർ ബസ് കാത്തുനിൽക്കുന്നിടത്ത് മേൽക്കൂരയുടെ ഭാഗത്ത് ആൽമരം ഉയരത്തിലേക്ക് വളരുകയാണ്. ഇൗ ഭാഗത്ത് മഴപെയ്യുേമ്പാൾ യാത്രക്കാർക്ക് നിൽക്കാൻ വയ്യാത്ത അവസ്ഥയാണ്. ഷീറ്റിട്ട മേൽക്കൂര തകർന്നു. പുതിയ സ്റാൻഡി​െൻറ സ്ഥിതി പരിതാപകരമാണ്. ശുചീകരണം നടക്കുന്നില്ല. ചപ്പുചവറുകളും മാലിന്യവും നിറഞ്ഞ് കാലുകുത്താൻ പറ്റാത്ത സ്ഥിതിയാണ്. സ്റ്റാൻഡിലെ ദുർഗന്ധം കാരണം ബസിൽ യാത്രക്ക്രാർക്ക് മൂക്ക് പൊത്താതെ ഇരിക്കാൻ കഴിയുന്നില്ല. ബസ് ജീവനക്കാർ ഭക്ഷണം കഴിച്ചശേഷം യാർഡിൽ തന്നെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നു. ഇത് കാക്കയും നായ്ക്കളും വലിച്ചുെകാണ്ടുപോകുന്നു. കടകളിലെ മാലിന്യവും ഇവിടെ അലക്ഷ്യമായി വലിച്ചെറിയുകയാണ്. സ്റാൻഡിലെ കക്കൂസ് ടാങ്ക് പൊട്ടി പുറത്തേെക്കാഴുകുന്നു. ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് മൂതപ്പുര. ഭിത്തി പല ഭാഗത്തായി തകർന്നുതുടങ്ങി. പകലും രാത്രിയും നായ്ക്കളുടെ ശല്യം കാരണം യാത്രക്കാർക്ക് നിൽക്കാനും പറ്റുന്നില്ല. നായ്ക്കൾ താവളമടിക്കുന്നത് സ്റാൻഡിലാണ് . ഭക്ഷണാവശിഷ്ടങ്ങൾ യഥേഷ്ടം കിട്ടുന്നതാണ് കാരണം. സാമൂഹികവിരുദ്ധരുടെ താവളവുമാണിപ്പോൾ. കള്ളും കഞ്ചാവും തുടങ്ങി എന്തും ഇവിടെ കിട്ടും. ബസ് ജീവനക്കാർ തമ്മിലെ ചീത്തവിളിയും പതിവാണ്. ബസിൽ യാത്രക്കാർ ചെവിപൊത്തിയാണ് ഇരിക്കുന്നത്. ഒാരാഴ്ച മുമ്പാണ് ബസ് ജീവനക്കാർ തമ്മിൽ കമ്പിവടികളുമായി പരസ്പരം ഏറ്റുമുട്ടിയത്. രാത്രി മിക്ക ദിവസവും വെളിച്ച മില്ല.
Loading...
COMMENTS