പൊതുസ്ഥലത്ത് മാലിന്യം തള്ളി; പൊലീസും പഞ്ചായത്തും കേസെടുക്കും

05:41 AM
17/05/2018
മല്ലപ്പള്ളി: ആനിക്കാട് റോഡിൽ ബൈപാസ് ജങ്ഷനിൽ മിനി ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ ആൾക്കെതിരെ കേസെടുത്തു. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. പൊതുമരാമത്ത് പണികളുടെ കരാറുകാരൻ വാരിക്കൂട്ടിയ ഓടയിലെ കുപ്പിച്ചില്ല്, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യം ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ പാതയോരത്ത് തള്ളുന്നതുകണ്ട് നാട്ടുകാർ വാഹനം തടഞ്ഞിട്ട് പഞ്ചായത്ത് ഓഫിസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞുകോശി പോൾ, ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ഇമ്മാനുവൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, അസി. സെക്രട്ടറി സാം കെ. സലാം, സാനിട്ടറി ഇൻസ്പെക്ടർ ഒ.വി. ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ റോഡിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു. വാഹനം കീഴ്വായ്പ്പൂര് പൊലീസിന് കൈമാറി. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരെ കേസെടുക്കുമെന്ന് മല്ലപ്പള്ളി സി.ഐ കെ. സലീമും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പറഞ്ഞു. കുഴിയെടുത്ത് തകർത്ത കീഴുകര റോഡ് ജലവിഭവ വകുപ്പ് നന്നാക്കി; 50 ലക്ഷത്തി​െൻറ വികസനവുമായി ജില്ല പഞ്ചായത്ത് കോഴഞ്ചേരി: ജലവിഭവ വകുപ്പി​െൻറ ശാസ്ത്രീയമല്ലാത്ത കുഴിയെടുപ്പ് തകർത്ത റോഡിന് ശാപമോക്ഷം. ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നന്നാക്കിയതിന് പിന്നാലെയായിരുന്നു കീഴുകര സ​െൻറ് മേരീസ് ഹൈസ്കൂൾ-പുളിയിലേത്ത്പടി റോഡിൽ വാട്ടർ അതോറിറ്റി കുഴിയെടുത്തത്. ഇത് വിവാദത്തിന് ഇടനൽകിയിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ സംസ്ഥാന മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ റോഡി​െൻറ പൊട്ടിപ്പൊളിഞ്ഞ ഭാഗം നന്നാക്കി നൽകാൻ കമീഷൻ ഉത്തരവിട്ടു. ഇതു പ്രകാരം ആറുലക്ഷം രൂപയുടെ പ്രവൃത്തികൾ വാട്ടർ അതോറിറ്റി പൂർത്തീകരിച്ചു. ടൗണി​െൻറ ഹൃദയഭാഗത്ത് തിരക്കേറിയ റോഡിൽ 50 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ജില്ല പഞ്ചായത്ത് ഇതോടെ തുടക്കമിട്ടു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തി​െൻറ പ്രധാന റോഡുകളിൽ ഒന്നാണിത്. നാളുകളായി റോഡ് തകർച്ചയിലാണ്. റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കേണ്ടതിനാലാണ് ജില്ല പഞ്ചായത്ത് കൂടുതൽ തുക കൂടി അനുവദിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. കീഴുകരയിൽനിന്ന് കോഴഞ്ചേരി-റാന്നി റോഡിൽ എത്തിച്ചേരുന്ന വഴിയാണിത്. സ​െൻറ് തോമസ് കോളജ്, ജില്ല ആശുപത്രി, ബസ്സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിലേക്കെല്ലാം എത്തുന്നതിന് പ്രദേശവാസികളുടെ പ്രധാന ആശ്രയം കൂടിയാണിത്. തെക്കേടത്ത് ചരുവിൽപടി ബണ്ട് റോഡി​െൻറ നവീകരണത്തിന് തുക അനുവദിച്ചിട്ടുണ്ട്. ടൗണിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്ന റോഡാണിത്. വാട്ടർ അതോറിറ്റി കുഴിയെടുത്തതു മൂലമാണ് ഇവിടെയും റോഡ് തകരാനിടയായത്. കീഴുകര-മരോട്ടിമുക്ക് റോഡിൽ തെക്കേടത്ത്പടിയിൽനിന്ന് ആരംഭിക്കുന്ന റോഡ് പുഴിയിലേത്ത്പടി-പൂവണ്ണിമുക്ക് റോഡിലേക്കാണ് എത്തിച്ചേരുന്നത്. ബാലവേദി പ്രവർത്തകർക്ക് ശിൽപശാല സംഘടിപ്പിച്ചു പത്തനംതിട്ട: അഭിപ്രായപ്പെട്ടു. ജില്ല ലൈബ്രറി കൗൺസിൽ ബാലവേദി കേന്ദ്രങ്ങളിലെ ചുമതലക്കാർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായർ അധ്യക്ഷത വഹിച്ചു. സംഘാടനവും പ്രവർത്തനങ്ങളും പുസ്തക വായന, ശാസ്ത്രം, ഗാനങ്ങൾ, പാട്ടുകൾ, പ്രാദേശിക ചരിത്രരചന, ഓറിഗാമി, ഗണിതം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പരിശീലനം നടന്നു. പ്രഫ. ജി. രാജശേഖരൻ നായർ, വി.കെ. മോഹൻദാസ്, എം.ജി. ഗോപിനാഥ്, വി.കെ. പുരുഷോത്തമൻ, എൻ.ആർ. പ്രസാദ് എന്നിവർ ക്ലാസെടുത്തു.
Loading...
COMMENTS