ജില്ല ഷട്ടിൽ ബാഡ്​മിൻറൺ അസോസിയേഷൻ ചാമ്പ്യൻഷിപ്​ മൂന്ന്​ കേ​ന്ദ്രങ്ങളിൽ

05:45 AM
14/03/2018
പത്തനംതിട്ട: ജില്ല ഷട്ടിൽ ബാഡ്മിൻറൺ അസോസിയേഷൻ നേതൃത്വത്തിൽ ചാമ്പ്യൻഷിപ് മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 11, 13, 15 സബ്ജൂനിയർ കാറ്റഗറി മത്സരങ്ങൾ തിരുവല്ല ട്രാവൻകൂർ ക്ലബ്, സ​െൻറ് മേരീസ് ക്ലബ് എന്നിവിടങ്ങളിൽ മേയ് എട്ടിനും ഒമ്പതിനും അണ്ടർ 17, 19 ജൂനിയർ കാറ്റഗറി മത്സരങ്ങൾ കോഴഞ്ചേരി, മാരാമൺ വൈ.എം.സി.എ എന്നിവിടങ്ങളിൽ മേയ് 11നും 12നും സീനിയേഴ്സ് മാസ്റ്റേഴ്സ് വെറ്ററൻസ് കാറ്റഗറി മത്സരങ്ങൾ മേയ് 13നും 14നും പത്തനാപുരം പുതുവൽ ശാലേം ബാഡ്മിൻറൺ അക്കാദമിയിലും നടത്തും. മത്സരതീയതിക്ക് ഒരാഴ്ച മുമ്പുവരെ എൻട്രികൾ സ്വീകരിക്കും. ജില്ലയിൽ ഷട്ടിൽ ബാഡ്മിൻറൺ രംഗത്ത് ക്വാളിഫൈഡ് കോച്ചുകളുടെയും ടെക്നിക്കൽ ഒഫീഷ്യൽസി​െൻറയും കുറവ് പരിഹരിക്കാൻ രണ്ട് പരിശീലന പരിപാടികൾ ആവിഷ്കരിച്ചു. കോച്ചുകൾക്ക് പരിശീലന പരിപാടി ഇൗ മാസം 17നും 18നും കോഴഞ്ചേരി തേവർവേലിൽ കുടുംബയോഗ സമുച്ചയത്തിലെ മുത്തൂറ്റ് എം. മാത്യു മെമ്മോറിയൽ ഇൻഡോർ കോർട്ടിൽ നടക്കും. സ്പോർട്സ് കൗൺസിൽ കോച്ചും ജൂനിയർ കേരള ടീം പരിശീലകനുമായ ഡോ. റിനോഷ് ജയിംസ് ക്യാമ്പ് നയിക്കും. ടെക്നിക്കൽ ഒഫീഷ്യൽസിന് പരിശീലന പരിപാടി ഏപ്രിൽ ഏഴിനും എട്ടിനും പറക്കോട് വൈ.എം.സി.എയിൽ നടക്കും. ഇൻറർനാഷനൽ അമ്പയർ ഡോ. എൻ. മാധവൻ ക്യാമ്പ് നയിക്കും. ഏപ്രിൽ ആദ്യവാരം മുതൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ ജില്ല ബാഡ്മിൻറൺ (ഷട്ടിൽ) അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിക്കും. കുമ്പഴ ഫ്രൻഡ്സ് ഷട്ടിൽ ക്ലബ്, പറക്കോട് വൈ.എം.സി.എ, തിരുവല്ല സ​െൻറ് മേരീസ് ക്ലബ്, മാരാമൺ വൈ.എം.സി.എ, പുതുവൽ ശാലേം ബാഡ്മിൻറൺ അക്കാദമി, റാന്നി ജന്യുവിൻ ഷട്ടിൽ ക്ലബ്, പത്തനംതിട്ട ജ്യോതി ഷട്ടിൽ കോർട്ട് എന്നിവിടങ്ങളിലാണ് കോച്ചിങ് ക്യാമ്പ്. രജിസ്ട്രേഷൻ ഇൗ മാസം 18ന് തുടങ്ങുമെന്ന് പ്രസിഡൻറ് ടി. ബിനുരാജ്, സെക്രട്ടറി ടി.ആർ. രാജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവകേരളീയം കുടിശ്ശിക നിവാരണം: ആനുകൂല്യം 25 വരെ പത്തനംതിട്ട: സഹകരണ ബാങ്കുകളിലെ കുടിശ്ശിക കുറക്കാനും കൃത്യമായ വായ്പ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് സഹകരണ സ്ഥാപനങ്ങളെ കുടിശ്ശികരഹിത സ്ഥാപനങ്ങളായി മാറ്റാനും സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി പ്രകാരമുള്ള ആനുകൂല്യം മാർച്ച് 25 വരെ ലഭിക്കും. 2017 ഡിസംബര്‍ 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിക്കും. മരിച്ചവർ, രോഗബാധിതർ, രോഗബാധിതരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ വായ്പകള്‍ക്ക് പദ്ധതിപ്രകാരം പരമാവധി ഇളവുകള്‍ ലഭിക്കും. വായ്പകള്‍ ഇളവുകളോടെ തീര്‍പ്പാക്കാൻ കുടിശ്ശികയുള്ള എല്ലാവരും നിശ്ചിത തീയതിക്കകം സഹകരണ സംഘങ്ങളെ സമീപിക്കണമെന്ന് ജോയൻറ് രജിസ്ട്രാര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പ് പത്തനംതിട്ട: ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച രാവിലെ 10 മുതല്‍ മഞ്ഞനിക്കര കത്തനാര്‍ സ്മാരക ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും.
Loading...
COMMENTS