കാർഷിക സമൃദ്ധിയുടെ സ്​മരണകളുമായി ഒാമല്ലൂർ വയൽവാണിഭം നാളെ തുടങ്ങും

05:45 AM
14/03/2018
പത്തനംതിട്ട: കാർഷിക കൂട്ടായ്മയുടെ സ്മരണകളുമായി ഒാമല്ലൂർ വയൽവാണിഭം 15ന് ആരംഭിക്കും. പരമ്പരാഗത കാർഷിക വിളകളുടെയും കന്നുകാലികളുടെയും ക്രയവിക്രയമാണ് വയൽവാണിഭത്തി​െൻറ പ്രത്യേകത. കൂടാതെ പഴമയും പുതുമയും ഒന്നിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ പ്രദർശനവും വിൽപനയും ഒരുമാസത്തോളം നീളും. മനുഷ്യൻ കാളവണ്ടികളും വില്ലുവണ്ടികളും ഉപയോഗിച്ചിരുന്നകാലത്ത് കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തിൽനിന്ന് ഒരുകാള കെട്ടിയിട്ട പാലക്കുറ്റിയോടെ വിരണ്ടോടി ഒാമല്ലൂർ വയലിൽ എത്തിയെന്നും അതിനെ ഒരു കർഷകൻ അവിടെ കെട്ടിയിെട്ടന്നുമാണ് െഎതീഹ്യം. ഇൗ പാലമരച്ചുവട്ടിൽ ആരംഭിച്ച കാലിച്ചന്തയും കാർഷിക മേളയുമാണ് പിന്നീട് ഒാമല്ലൂർ വയൽവാണിഭമായി മാറിയത്. വയൽവാണിഭത്തി​െൻറ ചരിത്രം പുനഃസൃഷ്ടിക്കാൻ ബുധനാഴ്ച രാവിലെ 10ന് വെളിനല്ലൂർ പഞ്ചായത്തിലെ തെേക്ക വയലിൽനിന്ന് ഒാമല്ലൂരിലേക്ക് ദീപശിഖ പ്രയാണ വിളംബരഘോഷയാത്ര ആരംഭിക്കും. 15ന് രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി വയൽവാണിഭം ഉദ്ഘാടനം ചെയ്യും. 11ന് കാർഷിക സെമിനാർ. വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര. തുടർന്ന് സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഡോ. എം.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.30ന് ഫ്യൂഷൻ, എട്ടിന് കോമഡിഷോ. 16ന് രാവിലെ 10ന് മൃഗസംരക്ഷണ സെമിനാർ. വൈകീട്ട് അഞ്ചിന് കോമഡിഷോ. രാത്രി 8.30ന് കഥകളി. 17ന് വൈകീട്ട് മൂന്നിന് വാവ സുരേഷ് അവതരിപ്പിക്കുന്ന പഠന ക്ലാസ്. അഞ്ചിന് കവിയരങ്ങ്. രാത്രി 7.30ന് സമാപന സമ്മേളനം നാടൻകലാ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. നടൻ കൃഷ്ണപ്രസാദ് മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് അംഗം എലിസബത്ത് അബു സമ്മാനദാനം നിർവഹിക്കും. തുടർന്ന് എട്ടിന് നാടൻപാട്ടും ഉണ്ടാകും. വയൽവാണിഭത്തി​െൻറ നാട്ടിൽ നെൽകൃഷിയിലേക്ക് കൂടുതൽ ആളുകൾ എത്തിയതായി പ്രസിഡൻറ് ഗീത വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ പാടശേഖരസമിതികളുടെ നേതൃത്വത്തിൽ ഇത്തവണ പടഞ്ഞാേറ മുണ്ടകൻ, ചേറ്റൂർ ഏലാകളിലായി 45 ഏക്കറിൽ നെൽകൃഷി ചെയ്തു. നല്ല വിളവും ലഭിച്ചു. പുതുതായി കുളക്കട ഏലായിലെ 75 ഏക്കറിൽ കൂടി കൃഷി ചെയ്യാൻ ഒരുക്കം ആരംഭിച്ചതായും അവർ പറഞ്ഞു. നേരേത്ത വർഷങ്ങളോളം തരിശ് കിടന്ന വയലുകളായിരുന്നു ഇതെല്ലാം. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ടി.പി. ഹരിദാസൻനായർ, കൺവീനർ കെ. ബാലകൃഷ്ണൻ നായർ, പി.എസ്. തോമസ്, ലിജോ ബേബി, സുജിത്ത്കുമാർ, അഭിലാഷ്, ജയശ്രീ എന്നിവരും പെങ്കടുത്തു.
COMMENTS