കോന്നിയിൽ തീപിടിത്തം വ്യാപകമാകു​േമ്പാഴും ഫയർ എൻജിനുകൾ കട്ടപ്പുറത്ത്​

05:45 AM
14/03/2018
കോന്നി: വേനൽ കഠിനമായി വനമേഖല ഉൾപ്പെട്ട കോന്നിയിൽ തീപിടിത്തം വ്യാപകമാകുേമ്പാഴും നേരിടാൻ സംവിധാനങ്ങളില്ലാതെ കോന്നി ഫയർ സ്റ്റേഷൻ. ആധുനിക സൗകര്യങ്ങളുള്ള പുതിയ ഫയർ എൻജിൻ ഉൾപ്പെടെ മൂെന്നണ്ണവും കട്ടപ്പുറത്ത്. ഇേത തുടർന്ന് തിങ്കളാഴ്ച രാത്രി സീതത്തോട്ടിൽനിന്ന് ഒരു ഫയർ എൻജിൽ താൽക്കാലികമായി എത്തിച്ചിട്ടുണ്ട്. മറ്റ് രണ്ട് ഫയർ എൻജിനുകൾ പണിയാനുള്ള ഫണ്ട് അനുവദിച്ച് ഭരണാനുമതിക്ക് നൽകിയെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചില്ല. ഇതിനാൽ പണികൾ നടത്തി നിരത്തിലിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോന്നിയുടെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ ഇരുപതോളം തീപിടിത്തമാണുണ്ടായത്. ഇപ്പോൾ നിലവിലെ കോന്നി ഫയർ സ്റ്റേഷ​െൻറ പരിധിയിൽ ഒരേസമയം ഒന്നിലധികം ദുരന്തമുണ്ടായാൽ നേരിടാൻ സംവിധാനവുമില്ല. നിലവിലെ കോന്നി ഫയർ സ്റ്റേഷ​െൻറ മൂന്ന് ഫയർ എൻജിനുകളിൽ രണ്ടെണ്ണം കട്ടപ്പുറത്തായിട്ട് ആഴ്ചകൾ പിന്നിടുന്നു. ഇതിൽ മിനി ഫയർ എൻജിൻ എൻജിൻപണിയെ തുടർന്നും വലുതി​െൻറ വെള്ളം പമ്പ് ചെയ്യുന്ന സംവിധാനം തകരാറിലായതിനെ തുടർന്നുമാണ് കട്ടപ്പുറത്തായത്. ചെറിയ എൻജി​െൻറ പണിക്കായി 1.25 ലക്ഷം രൂപയോളം ചെലവാകും. വലുതി​െൻറ തകരാർ പരിഹരിക്കാൻ 20,000 രൂപയോളവുമാണ് ചെലവ്. എന്നാൽ, അടിയന്തര സാഹചര്യത്തിൽ പരിഹാരം കണ്ടെത്താൻ ഇതുവരെയും ഭരണാനുമതി കിട്ടിയിട്ടില്ല. നിലവിൽ 2017 അവസാന മാസമെത്തിയ മിനി ഫയർ എൻജിൻ ഉപയോഗിച്ചാണ് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കാൻ പോകുന്നത്. ഇൗ വാഹനത്തിന് നിരപ്പായ പ്രദേശങ്ങളിൽ മാത്രമേ ഒാടിയെത്താൻ സാധിക്കുകയുള്ളൂ. എന്നാൽ, കോന്നിയിൽ തീപിടിത്തം ഉണ്ടാകുന്ന മിക്ക പ്രദേശങ്ങളും കുന്നായതിനാൽ ഒാടിയെത്താൻ പുതിയ ഫയർ എൻജിന് സാധിക്കുന്നില്ല. ഞായറാഴ്ച എൻജിൻ തണുപ്പിക്കാനുള്ള പൈപ്പ് കേടായതിനെത്തുടർന്ന് പുതിയ ഫയർ എൻജിൻ തകരാറിലായിരുന്നു. പിന്നീട് കോന്നി കെ.എസ്.ആർ.ടി.സി സറ്റേഷനിലെ വർക്ഷോപ്പിൽ എത്തിച്ച് രാത്രിയോടെ തകരാർ പരിഹരിച്ചു. പിന്നീട് ഇതും കട്ടപ്പുറത്തായി. പാണാകേരി പാടശേഖരത്തിൽ വിളവെടുപ്പിന് തുടക്കം തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പാണാകേരി പാടശേഖരത്തിൽ വിളവെടുപ്പിന് തുടക്കമായി. 225 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ നാല് കൊയ്ത്ത് യന്ത്രങ്ങളാണ് ചൊവ്വാഴ്ച ഇറങ്ങിയത്. തുടക്കത്തിൽ അനുഭവപ്പെട്ട ചാറ്റൽമഴ കർഷകരെ ആശങ്കയിലാക്കി. തൊണ്ണൂറോളം കർഷകർ കൃഷി ചെയ്യുന്ന പാടശേഖരത്തിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ മുഴുവൻ കർഷകർ നടത്തിയിട്ടുണ്ടെങ്കിലും, മഴയെത്തുംമുമ്പെ വിളകൾ പാടശേഖരത്തിൽനിന്ന് സിവിൽ സപ്ലൈസ് വകുപ്പ് മുഖേന സംഭരിക്കാനാവാതെ വരുമോ എന്ന ആശങ്കയാണ് കർഷകർക്ക്. നെല്ല് സംഭരണത്തിനായി സ്വകാര്യ മില്ല് ഉടമകളെ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും അവർ കൃത്യമായ തീയതിയും സമയവും അറിയിക്കാത്തതാണ് കർഷകരെ അലട്ടുന്ന പ്രശ്നം. ഇക്കുറി സാമാന്യം ഭേദപ്പെട്ട വിളവാണ് ലഭിച്ചതെന്ന കർഷകരുടെ സന്തോഷം യാഥാർഥ്യമാകണമെങ്കിൽ നെല്ല് സംഭരണം യഥാസമയം പൂർത്തിയാകണം. വിളവെടുപ്പ് പൂർത്തിയാകാൻ 20 ദിവസമെങ്കിലും വേണ്ടിവരുമെന്ന് പാടശേഖര സമിതി സെക്രട്ടറി മാത്യു ഉമ്മൻ പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന ജേക്കബ് അധ്യക്ഷത വഹിച്ചു. ജിജി മാത്യൂസ്, സി.പി.എം ലോക്കൽ സെക്രട്ടറി സി.കെ. പൊന്നപ്പൻ, പാടശേഖര സമിതി കൺവീനർ എബ്രഹാം കോവൂർ, പ്രസിഡൻറ് വി.ഇ. വർഗീസ്, സെക്രട്ടറി മാത്യു ഉമ്മൻ, സണ്ണി തോമസ്, സുനിൽ സഖറിയ, ദാനിയൽ ഇടിക്കുള എന്നിവർ സംസാരിച്ചു.
COMMENTS