വരള്‍ച്ച: കാര്‍ഷിക വിളകള്‍ക്ക് വ്യാപക നാശം

05:38 AM
14/03/2018
തിരുവല്ല: വരള്‍ച്ച രൂക്ഷമായതോടെ കാര്‍ഷികവിളകള്‍ക്ക് വ്യാപക നാശം. വാഴ, പച്ചക്കറികൾക്കാണ് കൂടുതൽ നാശം. പാടശേഖരങ്ങളില്‍പോലും വരള്‍ച്ചയുടെ രൂക്ഷതയില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങി. ഏത്തവാഴയും ഇതര വാഴകളും ഇലകള്‍ കരിയുകയും പിണ്ടിയില്‍ ജലാംശം നഷ്ടപ്പെട്ട് ഒടിഞ്ഞുവീഴുകയും ചെയ്യുന്നത് പതിവായി. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നാശം നേരിടുന്നത്. ഏത്തവാഴ കൃഷിക്കുണ്ടായ നാശം കര്‍ഷകരെ ബുദ്ധിമുട്ടിലാഴ്ത്തി. പാട്ടക്കൃഷി നടത്തിയവരടക്കമുള്ള കര്‍ഷകരാണ് ബുദ്ധിമുട്ടിലായത്. പാടശേഖരങ്ങളില്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. സാധാരണ വരള്‍ച്ചയുടെ രൂക്ഷതയില്‍ നനച്ച് നിലനിര്‍ത്തിയിരുന്ന പച്ചക്കറി കൃഷിയും നാശത്തിലാണ്. കൊയ്ത്ത് കഴിയുന്ന പാടശേഖരങ്ങളില്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും പച്ചക്കറി കൃഷി പതിവായിരുന്നു. ജലക്ഷാമം രൂക്ഷമായതോടെ ഇത്തരം സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. പയർ, പടവലം, പാവൽ, മുളക് തുടങ്ങിയവയാണ് പാടശേഖരങ്ങളില്‍ കൃഷി ചെയ്തിരുന്നത്. ഊര്‍ജിത പച്ചക്കറി കൃഷി വ്യാപനത്തി​െൻറ ഭാഗമായി കൃഷിയിറക്കിയവരും ദുരിതത്തിലായി. വെള്ളം ലഭ്യമല്ലാതായതോടെ കൃഷികള്‍ ഉണങ്ങുകയാണ്. ഇഞ്ചി, വെറ്റില തുടങ്ങി പാടങ്ങളില്‍ നടത്തിയിട്ടുള്ള ഇതര കൃഷികളും നാശത്തി​െൻറ വക്കിലാണ്. ജാതി, സപ്പോട്ട തുടങ്ങിയവയും വെള്ളമില്ലാതെ നശിക്കുകയാണ്. ശതാബ്ദി ആഘോഷം 23ന് തിരുവല്ല: നിരണം സ​െൻറ് മേരീസ് ഹയര്‍ സെക്കൻഡറി ശതാബ്ദി ആഘോഷങ്ങള്‍ 23ന് നടക്കും. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്കായി 101 അംഗ ജനറല്‍ കമ്മിറ്റി രൂപവത്കരിച്ചു. 23ന് വൈകീട്ട് 3.30ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങ് നടക്കും. ശതാബ്ദി ലോഗോയുടെ പ്രകാശനം നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
Loading...
COMMENTS