​കോന്നിയിലെ ടൂറസ്​റ്റ്​ കേന്ദ്രങ്ങൾ ഇന്നുമുതൽ പ്രവർത്തിക്കും

05:35 AM
14/03/2018
കോന്നി: തേനി കൊരങ്ങിണി വനമേഖലയിൽ ഉണ്ടായ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ വനം വകുപ്പ് മേധാവിയുടെ നിർേദശത്തെത്തുടർന്ന് കോന്നി ആനക്കൂട്, അടവി െകാട്ടവഞ്ചി, ട്രീ ടോപ് ഹട്ട് എന്നീ ടൂറസ്റ്റ് കേന്ദ്രങ്ങൾ ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. ഇതോടെ നിരവധി സഞ്ചാരികൾ നിരാശരായി മടങ്ങി. പിന്നീട് കോന്നിയിലെ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ അപകടസാധ്യത ഇവിടെ തീരെ കുറവാണെന്നുകാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ അപേക്ഷയെ ത്തുടർന്ന് ബുധനാഴ്ചമുതൽ ഇൗ കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ തീരുമാനമായി. ഇവിടങ്ങളിലെല്ലാം വനം വകുപ്പി​െൻറ നിരീക്ഷണങ്ങളും കടുത്ത നിയന്ത്രണങ്ങളും ഉണ്ടാകും.
Loading...
COMMENTS