റാന്നിയിൽ അതിഥിയായെത്തിയ വെള്ളിമൂങ്ങ കൗതുകമായി

05:33 AM
14/03/2018
റാന്നി: നഗരത്തിൽ അതിഥിയായി എത്തിയ വെള്ളിമൂങ്ങ യാത്രക്കാർക്കും നാട്ടുകാർക്കും കൗതുകമായി. ചൊവ്വാഴ്ച വൈകീട്ട് ടൗണിന് സമീപം ഐത്തല റോഡിൽ മൂഴിക്കൽ ജങ്ഷനിൽ കാക്കകൾ ഉപദ്രവിക്കുന്നതുകണ്ട ഒാേട്ടാഡ്രൈവർ രക്ഷപ്പെടുത്തി ഇട്ടിയപ്പാറയിൽ എത്തിക്കുകയായിരുന്നു. റാന്നി ഫോറസ്റ്റ് റേഞ്ചർ ആർ. അദീഷിനെ വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി മൂങ്ങയെ ഏറ്റെടുത്തു. രാത്രി പറത്തിവിടുമെന്ന് ഇവർ അറിയിച്ചു.
COMMENTS