ടിപ്പർ ലോറികൾ അപകടം വരുത്തുന്നു; നിയമനടപടി സ്വീകരിക്കാതെ അധികൃതർ

05:38 AM
13/01/2018
അടൂർ: ചെറുതും വലുതുമായ ടിപ്പർ ലോറികൾ അപകടങ്ങൾ ഉണ്ടാക്കുമ്പോഴും നിയമനടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തുനിയുന്നില്ല. എം.സി റോഡിൽ അടൂർ അരമനപ്പടിയിൽ അമിതവേഗത്തിൽ വന്ന ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചതും ഏഴംകുളം ട്രാഫിക് സിഗ്നലിൽ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് വീണ യാത്രക്കാരുടെ കാലിലൂടെ ടോറസി​െൻറ ചക്രം കയറി കാലുകൾ അറ്റസംഭവവും അടുത്ത ദിവസങ്ങളിലാണ് നടന്നത്. എം.സി റോഡ്, കായംകുളം-പത്തനാപുരം, അടൂർ -ശാസ്താംകോട്ട സംസ്ഥാന പാതകൾ, ഏഴംകുളം-ഏനാത്ത്--കടമ്പനാട് മിനി ഹൈവേ, ഏഴംകുളം--കൈപ്പട്ടൂർ, പൂതങ്കര--തേപ്പുപാറ, ഇളമണ്ണൂർ-കിൻഫ്ര- കുന്നിട--ചെളിക്കുഴി പാതകൾ, കെ.ഐ.പി കനാൽ പാതകൾ, മറ്റ് ഉപപാതകൾ, പള്ളിക്കലിലെ ഗ്രാമപാതകൾ എന്നിവിടങ്ങളിലൂടെ സ്കൂൾ സമയങ്ങളിൽ ഉൾപ്പെടെ ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാറയും ക്രഷർ യൂനിറ്റുകളിൽനിന്ന് പാറപ്പൊടിയുമായും ചീറിപ്പായുന്ന ടിപ്പർ ലോറികളാണ് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത്. ദിവസവും രാവിലെ മുതൽ മൂന്നൂറോളം ലോറികളാണ് അമിതവേഗത്തിൽ ലോഡുമായി പായുന്നത്. ടിപ്പർ ലോറികളുടെ പാച്ചിൽ ഏറ്റവും കൂടുതൽ ഭീഷണിയാകുന്നത് സ്കൂൾ ബസുകൾക്കാണ്. സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ ഓടിക്കരുതെന്ന് നിർദേശമുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ ഇത് പാലിക്കുന്നില്ല. അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾക്കെതിരെ നടപടി എടുക്കാൻ പൊലീസും തയാറാകുന്നില്ല. കെ.പി റോഡിലും ശാസ്താംകോട്ട റോഡിലും എം.സി റോഡിലും മാത്രമാണ് പൊലീസ് പരിശോധന. പ്രധാന നിരത്തുകളിലെ ടിപ്പറുകളിൽ ഒട്ടുമിക്കവയും പിടികൂടാൻ പൊലീസ് കൂട്ടാക്കാറില്ലെന്നാണു പരാതി. ഉദ്യോഗസ്ഥർക്ക് പെറ്റി ടാർഗറ്റ് തികക്കാൻ മാത്രമാണ് ടിപ്പറുകൾ പരിശോധിക്കുന്നത്. എ.കെ.എസ്.ടി.യു ജില്ല സമ്മേളനം കോഴഞ്ചേരി: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (എ.കെ.എസ്.ടി.യു) ജില്ല സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ പന്തളത്ത് നടക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എം.എന്‍.ടി.വി സ്മാരകത്തില്‍ ചേരുന്ന ജില്ല കമ്മിറ്റി യോഗം ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് വ്യാപാര ഭവനില്‍ പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കെ. സതീഷ് കുമാര്‍ അധ്യക്ഷതവഹിക്കും. സംസ്ഥാന സെക്രട്ടറി എസ്. സതീഷ് കുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉച്ചക്ക് 1.30ന് നടക്കുന്ന യാത്രയയപ്പ് അനുമോദന സമ്മേളനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചര്‍ച്ചക്കും മറുപടിക്കും ശേഷം 4.30 ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
COMMENTS