ശബരിമലയില്‍ വ്യാജ ബോംബ്​ സന്ദേശം: കര്‍ണാടക സ്വദേശി കസ്​റ്റഡിയിൽ

05:38 AM
13/01/2018
ശബരിമല: ശബരിമലയില്‍ ബോംബെന്ന് വ്യാജസന്ദേശം നല്‍കിയ സംഭവത്തില്‍ കര്‍ണാടക സ്വദേശിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഹൊസൂര്‍ സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ ഉമാശങ്കറിനെയാണ് പമ്പ എസ്‌.ഐ ജി. ഗോപകുമാറി​െൻറ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച സന്ധ്യക്ക് ആറരയോടെ ബംഗളൂരു ആർ.ടി നഗറില്‍ െവച്ചാണ് ഉമാശങ്കറിനെ പിടികൂടിയത്. അതീവ സുരക്ഷാമേഖലയായ ശബരിമലയില്‍ വ്യാജഭീഷണി സന്ദേശം നല്‍കിയതിനും തീര്‍ഥാടകര്‍ക്കിടയില്‍ പരിഭ്രാന്തിയും ആശങ്കയുമുണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഇയാളെ പമ്പയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷമായിരിക്കും തുടര്‍നടപടി. ഉമാശങ്കറി​െൻറ പൂര്‍വകാല ചരിത്രമടക്കം ശേഖരിക്കാന്‍ കഴിയുന്ന പരമാവധി തെളിവുകള്‍ പൊലീസ് ശേഖരിക്കും. ഉമാശങ്കറുമായി സംഘം പമ്പയിലേക്ക് തിരിച്ചു.
Loading...
COMMENTS