കാപ്പ ​േകസിലെ പ്രതി ഷാഡോ പൊലീസുകാരനെ ആക്രമിച്ചു

05:32 AM
14/02/2018
പത്തനംതിട്ട: . ആക്രമണത്തിനിടെ ചുട്ടിപ്പാറയിൽനിന്ന് താഴെവീണ് പരിക്കുപറ്റിയ ഷാഡോ പൊലീസിലെ എൽ.പി. ലിജുവിനെ (40)ജനറൽ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. കാപ്പ കേസിലെ പ്രതിയും കഞ്ചാവ് വിൽപനക്കാരനുമായ പത്തനംതിട്ട ആനപ്പാറ മൂലക്കൽ പുരയിടത്തിൽ ഷാജഹാനെ (38) പിടികൂടാൻ ചുട്ടിപ്പാറക്കുമുകളിൽ കയറിയേപ്പാഴാണ് ആക്രമണം ഉണ്ടായത്. പാറയുടെ മുകളിൽ നടന്ന മൽപിടിത്തത്തിൽ ലിജുവിനെ ഷാജഹാൻ താഴേക്ക് തള്ളിയിടുകയായിരുന്നു. ഉരുണ്ട് താഴെവീണ ലിജുവിനെ സഹപ്രവർത്തകർ ചേർന്ന് ഉടൻ ആശുപത്രിയിലാക്കി. ഇൗ സമയം പ്രതി രക്ഷപ്പെടുകയും ചെയ്തു. ലിജുവി​െൻറ ഒരു പല്ല് ഒടിഞ്ഞിട്ടുണ്ട്. താടിക്കും കൈകാലുകൾക്കും ചതവുമുണ്ട്. കാപ്പ ചുമത്തിയാൽ പ്രതി താമസിക്കുന്ന ജില്ലയിൽ കയറാൻ പാടില്ല എന്നതാണ് നിയമം. എന്നാൽ, ഷാജഹാൻ ജില്ലയിൽ എത്തി കഞ്ചാവ് കച്ചവടം വീണ്ടും തുടങ്ങിയെന്ന രഹസ്യ സന്ദേശത്തെത്തുടർന്നാണ് ഷാഡോ പൊലീസ് പിടികൂടാൻ ഇറങ്ങിയത്. ആനപ്പാറയിൽ എത്തിയ എസ്.ഐ സനൂജ്, അനുരാഗ്, ഹരീഷ്, ലിജു എന്നിവരെ കണ്ടതോടെ ഷാജഹാൻ ആക്രിക്കടയുടെ ഭാഗത്തുനിന്ന് ചുട്ടിപ്പാറയുടെ മുകളിലേക്ക് ഓടുകയായിരുന്നു.
COMMENTS