മൂലൂര്‍ അനീതികളോട്​ പോരാടിയ കവി ^ഡെപ്യൂട്ടി സ്പീക്കര്‍

05:23 AM
14/02/2018
മൂലൂര്‍ അനീതികളോട് പോരാടിയ കവി -ഡെപ്യൂട്ടി സ്പീക്കര്‍ പന്തളം: ഉച്ചനീചത്വങ്ങളും അസമത്വങ്ങളും നിറഞ്ഞ കാലഘട്ടത്തില്‍ അനീതികളോട് പോരാടിയ കവിയായിരുന്നു മൂലൂര്‍ എസ്. പദ്മനാഭപണിക്കരെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു. സരസകവി മൂലൂര്‍ എസ്. പദ്മനാഭപണിക്കരുടെ 149-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അവാര്‍ഡ് സമര്‍പ്പണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥക്കും ചാതുര്‍വര്‍ണ്യത്തിനുമെതിെര മൂലൂരിനെപ്പോലുള്ള മഹാന്മാര്‍ പടപൊരുതി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ന് നിയമംമൂലം ജാതിവ്യവസ്ഥ നിരോധിച്ചെങ്കിലും പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. പൈതൃകവും സംസ്‌കാരവും അമൂല്യമായ വിജ്ഞാനസമ്പത്താണ്. ഇതില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, അത് കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തി വേണം അടുത്തതലമുറക്ക് കൈമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. 32-ാമത് മൂലൂര്‍ അവാര്‍ഡ് പി.പി. രാമചന്ദ്രനും നവാഗതകവിക്കുള്ള നാലാമത് മൂലൂര്‍ പുരസ്‌കാരം മധു ആലപ്പടമ്പിനും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല േപ്രാ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രവികുമാര്‍ സമ്മാനിച്ചു. സംസ്‌കൃതഭാഷയില്‍ ഡോക്ടറേറ്റ് നേടിയ കെ.കെ. അജയകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു. ഏറ്റവും നല്ല ഗ്രന്ഥശാല പ്രവര്‍ത്തകക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കെ.ആര്‍. സുശീലയെ വീണ ജോര്‍ജ് എം.എല്‍.എ ആദരിച്ചു. മൂലൂര്‍ സ്മാരക സമിതി പ്രസിഡൻറ് കെ.സി. രാജഗോപാലന്‍, സെക്രട്ടറി പ്രഫ. ഡി. പ്രസാദ്, വി. വിനോദ്, കെ.എന്‍. ശിവരാജന്‍, എ.പി. ജയന്‍, ഡോ.എ. റസലുദ്ദീന്‍, ഡോ.അനു ഹരിലാല്‍ എന്നിവർ സംസാരിച്ചു. ജിഷ സുരാജ്, അഷ്ടമി എസ്. കുമാര്‍ എന്നിവര്‍ കവിത ആലപിച്ചു.
COMMENTS