പാസ്​റ്റർ ടി.എസ്​. എബ്രഹാമിന്​ വിടനൽകി

05:15 AM
14/02/2018
കുമ്പനാട്: ഇടയശുശ്രൂഷയിൽ ഏഴ് പതിറ്റാണ്ടോളം ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയെ നയിച്ച സഭയുടെ മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി.എസ്. എബ്രഹാമിന് (93) ജന്മനാട് വിടനൽകി. സഭയുടെ പാസ്റ്റർമാും വിശ്വാസികളും രാഷ്ട്രീയ, സാമൂഹിക, സഭനേതാക്കളും നാട്ടുകാരുമടങ്ങിയ വലിയ ജനസഞ്ചയം യാത്രാമൊഴി ചൊല്ലാൻ ഹെബ്രോൻപുരത്തേക്ക് ഒഴുകിയെത്തി. അന്ത്യശുശ്രൂഷകൾക്ക് സീനിയർ മിനിസ്റ്റർ പാസ്റ്റർ എം.വി. വർഗീസ്, അസോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ ടി.ജെ. എബ്രഹാം, ചാപ്പൽ ശുശ്രൂഷകൻ പാസ്റ്റർ കെ.വൈ. തോമസ് എന്നിവർ നേതൃത്വം നൽകി. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, െഎ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ.കെ.സി. ജോൺ, വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൺ ജോസഫ്, ജോ.സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്, വിവിധ സഭ നേതാക്കൾ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പി.മാരായ എ.കെ. ആൻറണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വീണ ജോർജ്, രാജു എബ്രഹാം, മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശേരി, കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, കെ. രാജൻ ബാബു, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് തുടങ്ങി വിവിധ തുറകളിലുള്ളവർ എത്തി അന്തിമോപചാരം അർപ്പിച്ചു.
COMMENTS