ഡോക്​ടർമാരുടെ സമരം: സർക്കാർ ആശുപത്രികളുടെ പ്രവർത്തനം നാലാം ദിവസവും സ്​തംഭിച്ചു

05:47 AM
17/04/2018
പത്തനംതിട്ട: ഡോക്ടർമാരുടെ സമരത്തെ തുടർന്ന് സർക്കാർ ആശുപത്രികളുടെ പ്രവർത്തനം നാലാം ദിവസവും സ്തംഭിച്ചു. ചികിത്സ കിട്ടാതെ പാവപ്പെട്ട രോഗികളാണ് നെേട്ടാട്ടമോടുന്നത്. കാശില്ലാത്തതിനാൽ അവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും പറ്റാത്ത സ്ഥിതിയാണ്. അതേസമയം, സ്വകാര്യ ആശുപത്രികൾ അവസരം മുതലെടുത്ത് രോഗികളെ കൊള്ള ചെയ്യാനും തുടങ്ങി. സർക്കാർ ഡോക്ടർമാർ സ്വകാര്യ ചികിത്സയും പതിവുപോലെ നടത്തുന്നുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഒ.പി സംവിധാനം പൂർണമായും തടസ്സപ്പെട്ടു. പത്തനംതിട്ട ജനറൽ ആശുപത്രി കാഷ്വാലിറ്റിയിൽ തിങ്കളാഴ്ച എൻ.ആർ.എച്ച്.എമ്മിലെ നാല് ഡോക്ടർമാരും ഒ.പിയിൽ സംഘടനയിൽ ഉൾെപ്പടാത്ത ഒരു ഡോക്ടറും ഡ്യൂട്ടിക്ക് എത്തി. എന്നാൽ, ഏതാനും രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. െഎ.പിയിൽ നേരേത്ത അഡ്മിറ്റ് ചെയ്തവരെ സമരത്തിലുള്ള േഡാക്ടർമാർ എത്തി പരിശോധിച്ചു. സംസ്ഥാനത്ത് കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഒ.പി സമയം വൈകീട്ട് ആറുവരെ നീട്ടിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒയുടെ ആഹ്വാനപ്രകാരം അനിശ്ചിതകാല സമരം നടക്കുന്നത്. സമരം തുടർന്നാൽ 18 മുതൽ കിടത്തിച്ചികിത്സയും ഒഴിവാക്കാനാണ് തീരുമാനം. ചെങ്ങറ സമരക്കാർ കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം തുടങ്ങി പത്തനംതിട്ട: ചെങ്ങറ ഭൂസമര സമിതി കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം തുടങ്ങി. ചെങ്ങറ സമരഭൂമിയിലെ താമസക്കാർക്ക് അടിസ്ഥാന സൗകര്യവും കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസവും നിഷേധിച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. ചെങ്ങറയിലെ താമസക്കാർക്ക് വീട്ടുനമ്പർ നൽകണമെന്ന് ഗവർണറും പട്ടിക ജാതി-വർഗ ഗോത്ര കമീഷനും നേരേത്ത ഉത്തരവിട്ടതാണ്. കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാൻ ബാലാവകാശ കമീഷനും നിർദേശിച്ചിരുന്നു. എന്നാൽ, ഏറെക്കാലമായിട്ടും ഇത് നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ല. മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല. തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യമില്ലാതെ കുടുംബങ്ങൾ വിഷമിക്കുകയാണ്. യാതൊരു രേഖകളും ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സമരഭൂമിയിൽ 22 കുടുംബശ്രീ യൂനിറ്റുകൾ തുടങ്ങാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചതാണ്. എന്നാൽ, ഇതിൽ മൂന്ന് ഗ്രൂപ്പുകൾക്ക് മാത്രം രാഷ്ട്രീയം നോക്കി മലയാലപ്പുഴ പഞ്ചായത്ത് രജിസ്ട്രേഷൻ നൽകി. ജില്ല ഭരണകൂടവും മലയാലപ്പുഴ പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് സമരഭൂമിയിലെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കുകയാണന്നാണ് സമരക്കാരുടെ ആരോപണം. സമരം മറ്റ് ജില്ല കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. * സർക്കാർ നൽകിയ ഭൂമി താമസിക്കാൻ െകാള്ളാത്തത് ചെങ്ങറയിൽ നടന്ന ഒാരോ സമരവും അവസാനിപ്പിച്ചത് സർക്കാറുകൾ നൽകിയ ഉറപ്പിനെ തുടർന്നായിരുന്നു. പേക്ഷ, അവയൊന്നുപോലും നടപ്പാക്കാതെ തന്ത്രപൂർവം അവരെ കബളിപ്പിക്കുകയും ചെയ്തു. അവസാനം സർക്കാർ അവർക്ക് കണ്ടെത്തിയ ഭൂമിയാകെട്ട താമസിക്കാൻ െകാള്ളാത്തതും. സർവേയിൽ 1495 കുടുംബങ്ങൾ ചെങ്ങറ സമരഭൂമിയിൽ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവർക്കായി ഒമ്പത് ജില്ലകളിലായി 831 ഏക്കർ ഭൂമിയും കണ്ടെത്തി. 2010ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാറാണ് വിതരണ ഉദ്ഘാടനം നടത്തിയത്. പേക്ഷ, വാസയോഗ്യമായ ഭൂമിയായിരുന്നില്ല. പലരും ഇത് ഉേപക്ഷിച്ചു. വിലയില്ലാത്ത പട്ടയം നൽകി സർക്കാർ ചെങ്ങറക്കാരെ കബളിപ്പിക്കുകയാണെന്നായിരുന്നു ളാഹ ഗോപാല​െൻറ ആരോപണം. അദ്ദേഹത്തെ അനുകൂലിച്ച കുറെ പേർ ചെങ്ങറയിൽ തന്നെ താമസിച്ചു. 2005 ആഗസ്റ്റ് 15ന് പത്തനംതിട്ട മിനി സിവിൽസ്റ്റേഷന് മുന്നിലാണ് സാധുജന വിമോചന സംയുക്തവേദി നേതൃത്വത്തിൽ ഭൂരഹിതർ ആദ്യം സമരം ആരംഭിച്ചത്. ളാഹ ഗോപാലനായിരുന്നു അന്ന് നേതൃത്വം നൽകിയത്. മൂന്ന് മാസത്തിനകം 22 ഇന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന അന്നത്തെ യു.ഡി.എഫ് സർക്കാറി​െൻറ ഉറപ്പിനെ തുടർന്ന് 150 ദിവസം നീണ്ട സമരം ഒടുവിൽ അവസാനിപ്പിച്ചു. എന്നാൽ, പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാറും ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേതുടർന്ന് 2006 ജൂൺ 21ന് പൊതുമേഖല സ്ഥാപനമായ കൊടുമൺ പ്ലാേൻറഷ​െൻറ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ കുടിൽെക്കട്ടി സമരം തുടങ്ങി. 4000ത്തോളം കുടിലുകളാണ് ഒറ്റ രാത്രികൊണ്ട് ഉയർന്നത്. അഞ്ചാം ദിവസം സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വീണ്ടും അവർ 2006 സെപ്റ്റംബർ 19ന് കലക്ടറേറ്റ് പടിക്കൽ സമരം തുടങ്ങി. മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രൻ സമരക്കാരുമായി അന്ന്തന്നെ ചർച്ച നടത്തി മുഴുവൻ പേർക്കും ഭൂമി നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. റാന്നി കൊല്ലമുളയിൽ 256 ഏക്കർ കണ്ടെത്തി ഭൂമി പതിച്ചു നൽകാമെന്നാണ് മന്ത്രി ഉറപ്പ് നൽകിയത്. ഇതൊന്നും നടപ്പാകാതെ വന്നതോടെയാണ് 2007 ആഗസ്റ്റ് നാലിന് ചെങ്ങറ തോട്ടത്തിൽ കുടിൽകെട്ടി സമരം തുടങ്ങുന്നത്. 11 വർഷമാകുന്ന വേളയിലാണ് വീണ്ടും അവർക്ക് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നത്.
COMMENTS