അടൂർ നഗരമധ്യത്തിൽ കലുങ്ക് നിർമാണം ഇഴയുന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

05:47 AM
17/04/2018
അടൂർ: അടൂർ നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ കവാടത്തിലെ കലുങ്ക് പണി ഇഴയുന്നു. നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവായി. ദിനേന നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന എം.സി റോഡിലെയും കായംകുളം-പത്തനാപുരം സംസ്ഥാനപാതയിലെയും പ്രധാന ഡിപ്പോയാണ് അടൂരിലേത്. ആറ് മാസമായി ബസ് ബേയുടെ പടിഞ്ഞാറുഭാഗം പൊളിച്ചിട്ടിരുന്നത് അടുത്തിടെയാണ് ബസ് കയറിയിറങ്ങുന്ന വിധമാക്കിയത്. കിഴക്കുവശം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇടുങ്ങിയ വഴിയിലൂടെയാണ് ബസ് കയറിയിറങ്ങുന്നത്. നഗരസിര കേന്ദ്രമായ കവലയിലെ ഗതാഗതക്കുരുക്കിനും ഇത് കാരണമായി. കഴിഞ്ഞ സെപ്റ്റംബർ 15ന് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ ഓട അടഞ്ഞ് മലിനജലം കടകളിൽ കയറിയപ്പോഴാണ് ബസ് ബേ വെട്ടിപ്പൊളിച്ചത്. ഒരുമാസത്തിനകം പണികൾ പൂർത്തിയാക്കുമെന്നായിരുന്നു വെട്ടിപ്പൊളിക്കുമ്പോൾ പൊതുമരാമത്ത്, അടൂർ നഗരസഭ, ചെറുകിട ജലസേചന വകുപ്പ് അധികൃതർ പറഞ്ഞത്. അടൂരിലെ ഓട പ്രശ്നം പരിഹരിക്കാൻ സർക്കാർ 18 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നിർമാണ പ്രവർത്തനം ചെറുകിട ജലസേചന വകുപ്പിനെയും ഏൽപിച്ചു. ഓട അടഞ്ഞ് അഞ്ചാം ദിവസംതന്നെ പണി ആരംഭിച്ചെങ്കിലും ഏഴുമാസം പിന്നിടുമ്പോഴും ബസ് ബേയുടെ ഒരുഭാഗത്തെ പണിപോലും പൂർത്തീകരിച്ചിട്ടില്ല. ഓട അടഞ്ഞ ഭാഗം വെട്ടിപ്പൊളിച്ച് അവിടെ കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച് മലിനജലം ശരിയായി ഒഴുക്കാനാണ് പണികൾ നടത്തുന്നത്. ഒരുഭാഗത്ത് കോൺക്രീറ്റ് ബ്ലോക്ക് സ്ഥാപിച്ച് അതിന് മുകളിൽ പാറക്കല്ലുകൾ നിരത്തിയശേഷം പിന്നീട് നിർമാണ പ്രവർത്തനം നിലക്കുകയായിരുന്നു. സ്റ്റാൻഡിന് സമീപത്തെ ഓട അടഞ്ഞിട്ട് മൂന്ന് വർഷത്തിലേറെയായി. വകുപ്പുകൾ തമ്മിലുള്ള തർക്കത്തി​െൻറ പേരിലാണ് ആരും നിർമാണ പ്രവർത്തനം നടത്താതിരുന്നത്. ഓടയുടെ കുറെ ഭാഗം ജലവിഭവ വകുപ്പി​െൻറ അധീനതയിലാണ്. ഇതിൽക്കൂടിയുള്ള മലിനജലം എത്തുന്നത് പൊതുമരാമത്ത് വക ഓടയിലേക്കും. ഓടയുടെ നിർമാണം നടത്താൻ കെ.എസ്.ആർ.ടി.സിയുടെ അനുമതിയും വേണ്ടിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 15ന് ഓട അടഞ്ഞ് നിരവധി കടകളിലേക്ക് മലിനജലം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിരുന്നു. ഇതേസമയം ഓട സ്ഥിതിചെയ്യുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്ന വാദം നിലനിൽക്കുന്നു. ഇവിടെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സുകാർ കൈവശപ്പെടുത്തിയിരിക്കുകയുമാണ്. വലിയതോട്ടിലേക്കാണ് മലിനജലം ഒഴുക്കിവിടുന്നത്. കലുങ്കിന് കിഴക്കുവശം പൊളിച്ചാൽ സ്വകാര്യ വ്യക്തിയുടെ കൈവശാവകാശം ചോദ്യം ചെയ്യപ്പെടുമെന്നതിനാൽ ഇതിന് പൊതുമരാമത്ത് അധികൃതർ ഒത്താശ ചെയ്യുന്ന അവസ്ഥയുമുണ്ട്. പ്രതിഷേധ സംഗമം അടൂർ: ജമ്മുവിലെ എട്ടുവയസ്സുകാരിയുെട കൊലപാതകത്തിനെതിരെ മുസ്ലിം ഏകോപന സമിതി നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധ സംഗമം നടത്തി. പറക്കോട് ഇമാം റാസിക്ക് മൗലവി ഉദ്ഘാടനം ചെയ്തു. മുസ്ലിം ഏകോപന സമിതി അടൂർ മേഖല കൺവീനർ താജ് പറക്കോട് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് അൻസാരി ഏനാത്ത്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അടൂർ ഡിവിഷൻ പ്രസിഡൻറ് അനീഷ് പറക്കോട്, മണ്ണടി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് മാലിക്ക് മണ്ണടി, അടൂർ ടൗൺ ജമാഅത്ത് പ്രസിഡൻറ് അൻസാരി, ഹമീം എന്നിവർ പെങ്കടുത്തു.
Loading...
COMMENTS