അധ്യാപക നിയമനം: കൂടിക്കാഴ്ച 26ന്

05:47 AM
17/04/2018
പത്തനംതിട്ട: വടശേരിക്കരയിൽ പ്രവർത്തിക്കുന്ന മോഡൽ െറസിഡൻഷ്യൽ സ്കൂളുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ 2018-19 വർഷത്തേക്ക് അധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 26ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എത്തണമെന്ന് ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസർ അറിയിച്ചു. വാക്-ഇൻ ഇൻറർവ്യൂ പത്തനംതിട്ട: നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് കാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. ഫീൽഡ് പ്രവർത്തനം നടത്താൻ സന്നദ്ധരും നഗരസഭയിലോ നഗരസഭയോട് ചേർന്നുള്ള പഞ്ചായത്തുകളിലെയോ സ്ഥിര താമസക്കാരായിരിക്കണം. എം.എസ്.ഡബ്ല്യു/ എം.എസ്സി എൻവയൺമ​െൻറൽ സയൻസ്/ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28. 400 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് നിയമനം. ശുചിത്വ-മാലിന്യ സംസ്കരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മുൻഗണന. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം 21ന് രാവിലെ 10 മുതൽ സ്റ്റേഡിയം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ജില്ല ശുചിത്വമിഷനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 8129557741, 0468 2322014. പരിസ്ഥിതി നിയമസഭ സമിതി സന്ദർശനം ഇന്ന് പത്തനംതിട്ട: നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി ചൊവ്വാഴ്ച ജില്ലയിൽ സന്ദർശനം നടത്തും. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷനായ സമിതി രാവിലെ 10ന് എരുമേലി ദേവസ്വം കോൺഫറൻസ് ഹാളിൽ യോഗം ചേരും. എരുമേലിയിലെ മാലിന്യ പ്രശ്നങ്ങൾ സംബന്ധിച്ച് സമിതിക്ക് ലഭിച്ച പരാതിയിൽ ബന്ധപ്പെട്ടവരിൽനിന്ന് തെളിവെടുപ്പ് നടത്തും. സമിതി അംഗങ്ങളായ പി.വി. അൻവർ, അനിൽ അക്കര, കെ. ബാബു, ഒ.ആർ. കേളു, പി.ടി.എ. റഹിം, കെ.എം. ഷാജി, കെ.വി. വിജയദാസ്, എം. വിൻസൻറ് തുടങ്ങിയവർ സംഘത്തിലുണ്ടാവും. തുടർന്ന് നിലക്കൽ വഴി പമ്പയിൽ എത്തുന്ന സംഘം ജലവിഭവ വകുപ്പി​െൻറ കോൺഫറൻസ് ഹാളിൽ യോഗം ചേരും. സന്നിധാനത്തും സമിതി സന്ദർശനം നടത്തും.
COMMENTS