മാലിന്യ സംസ്കരണ പ്ലാൻറിൽ ചോർച്ച

05:47 AM
17/04/2018
ചിറ്റാർ: സീതത്തോട് ടൗണിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്കരണ പ്ലാൻറി​െൻറ ടാങ്കിൽ ചോർച്ച. രണ്ടാഴ്ചയായി ദുർഗന്ധം കാരണം വ്യാപാരികളും പൊതുജനങ്ങളും വലയുന്നു. പ്ലാൻറിലെ ടാങ്കിനുണ്ടായ ചോർച്ച താൽക്കാലികമായി പരിഹരിക്കാൻ ജീവനക്കാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തിരുവനന്തപുരത്തുള്ള കമ്പനിയാണ് മാലിന്യ സംസ്കരണ പ്ലാൻറി​െൻറ തകരാർ പരിഹരിക്കേണ്ടത്. ടാങ്കി​െൻറ ചോർച്ച പരിഹരിക്കാനാവശ്യമായ വസ്തുക്കൾ എത്തിക്കാൻ വൈകുന്നതാണ് പ്രശ്നം. ചോർച്ച തുടങ്ങിയപ്പോഴേ പഞ്ചായത്ത് ഭരണസമിതി കമ്പനിയെ വിവരം അറിയിച്ചിരുന്നതാണ്. ടൗണിലെ ഓട്ടോ-ടാക്സി സ്റ്റാൻഡും പ്ലാൻറിന് സമീപമാണ് പ്രവർത്തിക്കുന്നത്. ഇതിന് സമീപത്തുതന്നെയാണ് മാർക്കറ്റും. ദിവസേന നൂറുകണക്കിനാളുകളാണ് മാർക്കറ്റിൽ വരുന്നത്. ദുർഗന്ധം കാരണം ഇവിടെയിരുന്ന് ജോലിചെയ്യാൻ പറ്റാത്ത അവസ്ഥയാണന്ന് ഡ്രൈവർമാർ പറഞ്ഞു. വിഷു ഗ്രാമോത്സവം പത്തനംതിട്ട: ജനസേവ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ കല്ലറക്കടവിൽ വിഷു ഗ്രാമോത്സവം ആഘോഷിച്ചു. നഗരസഭ അധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജനസേവ സംഘം പ്രസിഡൻറ് ജി. അനിൽ അധ്യക്ഷത വഹിച്ചു. നാരീശക്തി അവാർഡ് ജേതാവ് ഡോ. എം.എസ്. സുനിൽ വിഷു സന്ദേശം നൽകി. പായസമേള ശങ്കരനാരായണ പിള്ള ഉദ്ഘാടനം ചെയ്തു. നിർധന വയോധികർക്കുള്ള പ്രതിമാസ പെൻഷൻ രാജശേഖരൻ നായർ വിതരണം ചെയ്തു. നിർധന കുട്ടികൾക്കുള്ള പഠന സഹായം ജനസേവ വനിത സംഘം പ്രസിഡൻറ് രജനീ വിശ്വനാഥ് വിതരണം ചെയ്തു. പഠനോപകരണ വിപണന മേള മുനിസിപ്പൽ കൗൺസിലർ റോഷൻ നായർ ഉദ്ഘാടനം ചെയ്തു. നടി കനകലത, അരുൺ ചന്ദ്ര, സംവിധായകൻ അനിൽകൃഷ്ണ എന്നിവരെ ആദരിച്ചു.
COMMENTS